കോ​വി​ഡ് ബാ​ധി​ച്ച് റി​ട്ട. റെയി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Thursday, April 29, 2021 11:49 PM IST
ശാ​സ്താം​കോ​ട്ട : മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് റി​ട്ട. റ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. വേ​ങ്ങ കൊ​ച്ചു തെ​ക്കേ​ട​ത്ത് പ​ടി​ഞ്ഞാ​റ്റ​തി​ല്‍ അ​യ്യ​പ്പ​ന്‍​പി​ള്ള(75)​ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് മ​ര​ണം.​
സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് വീ​ട്ടി​ല്‍ ത​ങ്ങു​ന്ന​തി​നി​ടെ ശ്വാ​സം മു​ട്ട​ലു​ണ്ടാ​വു​ക​യും ആം​ബു​ല​ന്‍​സ് എ​ത്തി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് നി​ല വ​ഷ​ളാ​യി മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും സം​സ്‌​കാ​രം ആ​രു ന​ട​ത്തു​മെ​ന്ന​ത് ഏ​റെ നേ​രം പ്ര​തി​സ​ന്ധി​യാ​യി.
പ​ഞ്ചാ​യ​ത്ത് അം​ഗം ബി ​സേ​തു​ല​ക്ഷ്മി അ​ഭ്യ​ര്‍​ഥി​ച്ച​ത​നു​സ​രി​ച്ച് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി സം​സ്‌​കാ​രം ന​ട​ത്തി. ശാ​ന്ത​മ്മ​യാ​ണ് അ​യ്യ​പ്പ​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ. മ​ക്ക​ള്‍. ഗീ​താ​കു​മാ​രി,ഗി​രി​ജ​കു​മാ​രി,ഗി​രീ​ഷ്‌​കു​മാ​ര്‍.