നി​യ​മ​ലം​ഘ​നം: 1601 പേ​ർ​ക്കെ​തി​രെ കേ​സ്
Thursday, April 29, 2021 11:49 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത 1601 പേ​ർ​ക്കെ​തി​രെ റൂ​റ​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. 22289 പേ​രെ താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ചു. റൂ​റ​ൽ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല.​
ക​ഴി​ഞ്ഞ ദി​വ​സം 16805 പേ​രെ താ​ക്കീ​തു ചെ​യ്ത് വി​ട്ട​യ​ച്ചി​ട​ത്താ​ണ് ഇ​ന്ന​ലെ 22 289 പേ​രെ താ​ക്കീ​തു ചെ​യ്യേ​ണ്ടി വ​ന്ന​ത്.​അ​ല​ക്ഷ്യ​ഷ്യ​മാ​യി മാ​സ്കു ധ​രി​ക്കു​ന്ന​വ​രു​ടെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രു​ടെ​യും എ​ണ്ണം ക​ടു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കു​റ​വ​ല്ല
താ​ക്കീ​തു​ക​ൾ അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ് ഇ​ന്നു മു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി അ​റി​യി​ച്ചു.
ക​ര്‍​ഷ​ക​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലു​ള്ള ക​ര്‍​ഷ​ക​ര്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍. ക​ണ്ട​യി​ന്‍​മെന്‍റ് സോ​ണു​ക​ള്‍, അ​ധി​ക രോ​ഗ​വ്യാ​പ​ന മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്രം മൃ​ഗ​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാം. ജീ​വ​ന​ക്കാ​രെ വീ​ടു​ക​ളി​ലേ​ക്ക് വി​ള​ക്കു​ന്ന​തി​നും ഇ​ത് ബാ​ധ​കം. മൃ​ഗ​ങ്ങ​ളെ പാ​ര്‍​പ്പി​ക്കു​ന്ന ശു​ചി​യാ​ക്കി അ​ണു​വി​മു​ക്ത​മാ​ക്ക​ണം. വ്യ​ക്തി​ഗ​ത മു​ന്‍​ക​രു​ത​ലു​ക​ള്‍​ക്കും സാ​മൂ​ഹ്യ​സു​ര​ക്ഷ​യ്ക്കും പ്രാ​ധാ​ന്യം ന​ല്‍​ക​ണം. അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ വെ​റ്റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ 0474 2795076 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാം.
ഹെ​ൽ​പ്പ് ഡെ​സ്ക്
പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
കു​ണ്ട​റ: പ​ള്ളി​മു​ക്ക് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ങ് റൂ​മിന്‍റെ​യും ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റി​ന്‍റെയും ​നേ​തൃ​ത്വ​ത്തി​ൽ കോവി​ഡ് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​നാ​യു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗം റെ​ജി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എംഎ ​ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫാ. ​ഗീവ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി രാ​ജു സ​ഖ​റി​യാ, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
10866 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി
കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 10866 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കി. 24 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 64 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും 28 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 3693 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 2127 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.
133 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 147 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 217 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 961 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 3472 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.