അ​ഞ്ച​ല്‍ പ​ട്ട​ണം അ​ട​ച്ചു​പൂ​ട്ടി
Thursday, April 29, 2021 11:07 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ട്ട​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ അ​ഞ്ച​ല്‍ അ​ട​ച്ചു​പൂ​ട്ടി. പ​ട്ട​ണം ഉ​ള്‍​പ്പെ​ടു​ന്ന നാ​ല് വാ​ര്‍​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

കോ​ളേ​ജ്, മാ​ര്‍​ക്ക​റ്റ്, വ​ട്ട​മ​ണ്‍, ടൗ​ണ്‍ എ​ന്നീ വാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ച​ലി​ലെ കോ​വി​ഡ്‌ വ്യാ​പ​നം ഒ​രു പ​രി​ധി​വ​രെ എ​ങ്കി​ലും ത​ട​ഞ്ഞു​നി​ര്‍​ത്താ​ന്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ് എ​ന്ന് ചൂ​ണ്ടി​കാ​ട്ടി പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത സ​മി​തി​യും ആ​രോ​ഗ്യ​വ​കു​പ്പും ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ജി​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജാ​ഗ്ര​ത സ​മി​തി വീ​ണ്ടും ഇ​തേ നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ അ​ല്ലാ​തെ ഒ​ന്നും ഇ​വി​ടെ അ​നു​വ​ദ​നീ​യ​മ​ല്ല. ഓ​ട്ടോ, ടാ​ക്സി ഉ​ള്‍​പ്പ​ടെ പോ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഒ​ന്നും അ​നു​വ​ദി​ക്കി​ല്ല. അ​നാ​വ​ശ്യ​മാ​യി പ​ട്ട​ണ​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ പ​ട്ട​ണ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാം ഊ​ര്‍​ജി​ത​മാ​ണെ​ന്നും കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്രം അ​ട​ക്കം സ​ജ്ജ​മാ​ണെ​ന്നും ഗ്രാമപ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി