മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത സ്വകാര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം അ​ട​പ്പി​ച്ചു
Thursday, April 29, 2021 11:07 PM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ചാ​ത്ത​ന്നൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം അ​ട​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. മേ​ഖ​ല​യി​ല്‍ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​നൊ​പ്പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തി മാ​ത്രം പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കു​മെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പും താ​ക്കീ​തും ന​ല്‍​കി​യി​ട്ടും ഗൗ​ര​വം ഉ​ള്‍​ക്കൊ​ള്ളാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നേ​രെ തു​ട​ര്‍​ന്നും ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.
ചാ​ത്ത​ന്നൂ​ര്‍ ച​ന്ത, മ​ത്സ്യ​മാ​ര്‍​ക്ക​റ്റ്, വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ വ​സ്ത്ര​ശാ​ല​ക​ള്‍, ബേ​ക്ക​റി​ക​ള്‍, റ​സ്റ്റോ​റ​ന്‍റുക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.​പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ മാ​ത്ര​മാ​ണ് സാ​നി​റ്റൈ​സ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ശാ​ല​മാ​യ ക​ച്ച​വ​ട സ്ഥ​ലം ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ശ്ചി​ത ഇ​ട​ങ്ങ​ളി​ലാ​യി സം​വി​ധാ​നം ഒ​രു​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. പ​ല​യി​ട​ത്തും സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​റു​ക​ള്‍ അ​പൂ​ര്‍​ണ്ണ​മെ​ന്നും ക​ണ്ടെ​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ല്‍ അ​പാ​ക​ത​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​പാ​ല​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്കു​ക​ളി​ലും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ അ​രു​ണ്‍ എ​സ്. നാ​യ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ എ. ​വി​ജ​യ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ദേ​വ​രാ​ജ​ന്‍, പ​ര​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എം. ​ഡി. ലി​ജു, സ്‌​പെ​ഷല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി​ജി​ലാ​ല്‍, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ രേ​ഖ, മീ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ രാ​ധി​ക, പോ​ലീ​സ്-​റ​വ​ന്യൂ-​തൊ​ഴി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.