മ​ണ്ണെ​ടു​പ്പ്: ടി​പ്പ​റും ജെ​സി​ബി​യും പി​ടി​ച്ചെ​ടു​ത്തു
Tuesday, April 20, 2021 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​നും നി​ലം​നി​ക​ത്ത​ലി​നു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലെ റ​വ​ന്യു വി​ഭാ​ഗം. ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു ജെ​സി​ബി​യും ഒ​രു ടി​പ്പ​റും പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.
ക​ട​യ്ക്ക​ൽ കു​റ്റി​ക്കാ​ട് ഫ്രാ​ങ്കോ ജം​ഗ്‌​ഷ​നി​ൽ റോ​ഡ് പ​ണി​ക്കാ​യി എ​ടു​ത്ത മ​ണ്ണു​പ​യോ​ഗി​ച്ച് തൊ​ട്ട​ടു​ത്തു​ള്ള വി​ജ​യ​ൻ പി​ള്ള എ​ന്ന​യാ​ളു​ടെ നി​ലം നി​ക​ത്തു​ന്ന​ന​താ​യി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ജെ​സി​ബി​യും ടി​പ്പ​റും ക​ണ്ടെെ​ത്തു​ക​യും പി​ടി​ച്ചെ​ടു​ത്ത് ക​ട​യ്ക്ക​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.
നി​ലം ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യു​മു​ണ്ടാ​യി. ഉ​മ്മ​ന്നൂ​ർ വി​ല്ലേ​ജി​ൽ നി​ലം മ​ണ്ണി​ട്ടു​നി​ക​ത്താ​നു​പ​യോ​ഗി​ച്ച ജെ​സി​ബി പി​ടി​ച്ചെ​ടു​ത്ത് വാ​ള​കം പോ​ലീ​സി​ന് കൈ​മാ​റി. ത​ഹ​സീ​ൽ​ദാ​ർ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ഡെ​പ്യൂ​ട്ടീ ത​ഹ​സീ​ൽ​ദാ​ർ​മാ​രാ​യ അ​യ്യ​പ്പ​ൻ പി​ള്ള, ഷി​ജു, സ​തീ​ഷ് കെ ​ഡാ​നി​യേ​ൽ, റ​ജി കെ ​ജോ​ർ​ജ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. വ​രുംം ദി​വ​സ​ങ്ങ​ളി​ലുംം റെ​യ്ഡ് തു​ട​രു​മെ​ന്ന്ന് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.