പ​രി​ശീ​ല​നം ന​ല്‍​കി
Friday, April 16, 2021 10:55 PM IST
കൊല്ലം: വോ​ട്ടെ​ണ്ണ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര​ണാ​ധി​കാ​രി​ക​ള്‍, ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ കളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ളക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. സ​ബ് ക​ള​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​നും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ വോ​ട്ടി​ംഗ് മെ​ഷീ​നു​ക​ള്‍ സീ​ല്‍ ചെ​യ്തു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോംഗ് റൂ​മു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി, പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍, ഇ​വി​എം വോ​ട്ടു​ക​ള്‍ എ​ന്നി​വ ക​ണ​ക്കാ​ക്കേ​ണ്ട വി​ധം, ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റു​ക​ള്‍, ആ​പ്പു​ക​ള്‍ എ​ന്നി​വ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട വി​ധം, വോ​ട്ടെ​ണ്ണ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ വി.​കെ. സ​തീ​ഷ് കു​മാ​ര്‍, പ​രി​ശീ​ല​ക​ന്‍ ജി. ​ഗി​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ആ​പ്പു​ക​ള്‍ വെ​ബ്‌​സൈ​റ്റു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ക്ലാ​സു​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മെ​യ് ര​ണ്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.

കെ​ട്ടി​ട കൂ​ദാ​ശ നാ​ളെ

കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണാ​മം​ഗ​ൽ ശാ​ലോം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ നാ​ളെ ന​ട​ക്കും.
രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും തു​ട​ർ​ന്നു ന​ട​ക്കു​ന്ന കൂ​ദാ​ശ​ക്കും മാ​ർ​ത്തോ​മ്മ സ​ഭ കൊ​ട്ടാ​ര​ക്ക​ര -പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യു യാ​ക്കീം മാ​ർ കൂ​റി​ലോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.