സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം
Thursday, April 15, 2021 11:06 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര്‍ നി​ശ്ചി​ത തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 നും ​വൈ​കിുന്നേരം നാ​ലി​നും ഇ​ട​യ്ക്ക് അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്ഥ​ല​വും തീ​യ​തി​യും: ഇ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലു​ള്ള​വ​ര്‍​ക്ക് ടി ​എം വ​ര്‍​ഗീ​സ് ഹാ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന. നാ​ളെ അ​ഡീ​ഷ​ണ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ്(​ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യം), ഡെ​പ്യൂ​ട്ടി ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് (​ടി.​എം വ​ര്‍​ഗീ​സ് ഹാ​ള്‍). 18 ന് ​മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് (​ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യം), ആ​രോ​ഗ്യ​വ​കു​പ്പ് (​ടി​എം വ​ര്‍​ഗീ​സ് ഹാ​ള്‍). 19 ന് ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (​ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യം), കൃ​ഷി വ​കു​പ്പ് (​ടിഎം വ​ര്‍​ഗീ​സ് ഹാ​ള്‍). 20 ന് ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് (​ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യം), മ​റ്റ് വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ (​ടി​എം വ​ര്‍​ഗീ​സ് ഹാ​ള്‍). എ​ല്ലാ പ്രാ​ഥ​മി​ക-​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും മൊ​ബൈ​ല്‍ ലാ​ബു​ക​ളി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ്ര​വ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും.

10523 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 10523 പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി. 29 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 66 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ആ​റു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദേ്യാ​ഗ​സ്ഥ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 5139 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 3458 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.