അഞ്ചൽ ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നു
Sunday, April 11, 2021 11:25 PM IST
അ​ഞ്ച​ൽ: മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ചാ​ക്കി​ലാ​ക്കി അ​ഞ്ച​ൽ ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി. ചാ​ക്കി​ലാ​ക്കി​യ മാ​ലി​ന്യം ആ​ഴ്ച​ക​ളാ​യി അ​ഞ്ച​ൽ ടൗ​ണി​ൽ കു​ന്നു​കൂ​ടി കി​ട​ന്ന് ചീ​ഞ്ഞ​ഴി​കി ദു​ർ​ഗ​ന്ധ​ത്താ​ൽ ടൗ​ണി​ലെ വ്യാ​പാ​രി​ക​ളും കാ​ൽ​ന​ട​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.
ഇ​തൊ​ന്നും കാ​ണാ​ൻ ഇ​വി​ടെ ഒ​രു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഉ​ണ്ടോ എ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ചോ​ദ്യം. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ജ​ന​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ ഏ​റ്റി​യ അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മ​തി ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​തെ വെ​റും നോ​ക്കു​കു​ത്തി​യാ​യി ഇ​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം അ​ഞ്ച​ൽ ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്. അ​ഞ്ച​ൽ ആ​ർ​ഓ ജം​ഗ്ഷ​നി​ലെ കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തും ആ​യു​രി​ലേ​യ്ക്ക് ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തും അ​ഞ്ച​ൽ ച​ന്ത​മു​ക്ക് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​മാ​ണ് മാ​ലി​ന്യം കൂ​ട്ടി വെ​ച്ചി​രി​ക്കു​ന്ന​ത്.