കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ മെ​മു തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യം
Saturday, April 10, 2021 11:28 PM IST
കൊ​ല്ലം: കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലും തി​രി​കെ​യും മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നി​ല​വി​ൽ കൊ​ല്ലം ആ​ല​പ്പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തി​നും ഷൊ​ർ​ണൂ​ർ മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ​യു​മാ​ണ് മെ​മു സ​ർ​വീ​സു​ക​ൾ റെ​യി​ൽ‌​വേ ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് സീ​സ​ൺ ടി​ക്ക​റ്റു​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ കൊ​ല്ല​ത്തി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും മ​ധ്യേ മെ​മു സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ത്ത​ത് ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യാ​ണ് വ​ല​യ്ക്കു​ന്നു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യം മെ​മു ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​മാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ഇ​വ​യെ​ല്ലാം നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

പ​ന്നീ​ട് ട്രെ​യി​നു​ക​ൾ എ​ക്സ്പ്ര​സ്, സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ന്നി​ങ്ങ​നെ​യാ​ക്കി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും നി​ര​ക്ക് കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​ല ട്രെ​യി​നു​ക​ളും ഇ​പ്പോ​ൾ കാ​ലി​യാ​യ ബോ​ഗി​ക​ളു​മാ​യാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്. എ​ക്സ്പ്ര​സി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ യാ​ത്രാ​നി​ര​ക്ക് 30 രൂ​പ​യാ​ണ്. റി​സ​ർ​വേ​ഷ​ൻ ചാ​ർ​ജ് 15 രൂ​പ​കൂ​ടി കൊ​ടു​ത്താ​ലേ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് യാ​ത്ര​ചെ​യ്യാ​നാ​കൂ.

ഉ​ദാ​ഹ​ര​ണ​ത്തി​ന് കൊ​ല്ല​ത്ത് നി​ന്ന് പ​ര​വൂ​രി​ലേ​യ്ക്ക് ഇ​പ്പോ​ൾ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ ഒ​രാ​ൾ​ക്ക് യാ​ത്ര​ചെ​യ്യ​ണ​മെ​ങ്കി​ൽ 45 വേ​ണം. അ​തും ടി​ക്ക​റ്റ് നേ​ര​ത്തേ ബു​ക്ക് ചെ​യ്ത് മാ​ത്ര​മേ ചെ​യ്യാ​നാ​കൂ. ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ ആ​ണെ​ങ്കി​ൽ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂ​ർ മു​ന്പേ ടി​ക്ക​റ്റ് ചെ​യ്യ​നാ​കൂ. പ​ല ട്രെ​യി​നു​ക​ൾ​ക്കും ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ങ്കി​ൽ രാ​ത്രി ക്യൂ ​നി​ൽ​ക്ക​ണ​മെ​ന്ന​താ​ണ് അ​വ​സ്ഥ.

സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നി​ൽ ഒ​രു സ്റ്റേ​ഷ​നി​ൽ നി​ന്ന് തൊ​ട്ട​ടു​ത്ത സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ 70 രൂ​പ കൊ​ടു​ക്ക​ണം. അ​തി​നും റി​സ​ർ​വേ​ഷ​ൻ വേ​ണം. ട്രെ​യി​ൻ വ​രു​ന്ന​തി​ന് മു​ന്പ് സ്റ്റേ​ഷ​ൻ കൗ​ണ്ട​റി​ൽ എ​ത്തി ടി​ക്ക​റ്റ് എ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​പ്പോ​ഴും റെ​യി​ൽ​വേ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​തു​കൊ​ണ്ട് ത​ന്നെ സ്ഥി​രം യാ​ത്ര​ക്കാ​ർ ട്രെ​യി​ൻ യാ​ത്ര ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഭൂ​രി​പ​ക്ഷം പേ​രു​ടെ​യും ആ​ശ്ര​യം. ടി​ക്ക​റ്റ് നി​ര​ക്കും റെ​യി​ൽ​വേ ഈ​ടാ​ക്കു​ന്ന​തി​ന്‍റെ പ​കു​തി മാ​ത്ര​മേ​യു​ള്ളൂ. മി​ക്ക ബ​സു​ക​ളി​ലും അ​നി​യ​ന്ത്രി​ത തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നും ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു. പ​ല​പ്പോ​ഴും മി​ക്ക ട്രെ​യി​നു​ക​ളി​ലും സീ​റ്റൊ​ഴി​വ് അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ല ത​വ​ണ ശ്ര​മി​ച്ചാ​ലും ഇ​ത് കൃ​ത്യ​മാ​യി കി​ട്ടാ​റി​ല്ല. രാ​വി​ലെ മു​ത​ൽ ശ്ര​മി​ച്ചാ​ൽ രാ​ത്രി വി​വ​രം ല​ഭി​ച്ചാ​ലാ​യി. ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്പോ​ൾ ഹ്ര​സ്വ​ദൂ​ര യാ​ത്ര​യ്ക്ക് പോ​ലും ഏ​ജ​ൻ​സി​ക​ൾ 15 രൂ​പ വ​രെ സ​ർ​വീ​സ് ചാ​ർ​ജാ​യും ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

നേ​ര​ത്തെ യു​ടി​എ​സ് എ​ന്ന ആ​പ്പ് വ​ഴി അ​ധി​ക ചാ​ർ​ജ് ഇ​ല്ലാ​തെ സീ​സ​ൺ ടി​ക്ക​റ്റും സാ​ധാ​ര​ണ യാ​ത്രാ ടി​ക്ക​റ്റും എ​ടു​ക്കാ​ൻ സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നു. അ​തും ഇ​പ്പോ​ൾ റെ​യി​ൽ​വേ നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ത് പു​ന​രാം​രം​ഭി​ച്ചാ​ൽ യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടി​ന് ഒ​രു പ​രി​ധി​വ​രെ സ​ഹാ​യ​ക​മാ​കും. യാ​ത്ര​ക്കാ​ർ സ്റ്റേ​ഷ​നി​ൽ പോ​യി ക്യൂ ​നി​ൽ​ക്കു​ക​യും വേ​ണ്ട. മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശ​മാ​യി വ​രു​ന്ന ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​രെ കാ​ണി​ച്ചാ​ൽ മ​തി. ഈ ​സം​വി​ധാ​നം എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റേ​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ത്തി​ലും റെ​യി​ൽ​വേ മു​ഖം തി​രി​ച്ച് നി​ൽ​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് റെ​യി​ൽ​വേ. സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യി​ല്ല. സ്റ്റേ​ഷ​നു​ക​ളി​ൽ വ​ൻ തി​ര​ക്ക് എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് റെ​യി​ൽ​വേ.

എ​ന്നാ​ൽ അ​തേ​സ​മ​യം ആ​വ​ശ്യ​മെ​ന്ന് ക​ണ്ടാ​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദി​വ​സം ശ​രാ​ശ​രി രാ​ജ്യ​ത്ത് 1402 സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.
ആ​കെ 5381 സ​ബ​ർ​ബ​ൻ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും 830 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും ഇ​തു​കൂ​ടാ​തെ ഓ​ടു​ന്നു​ണ്ട്.

ഇ​തു​കൂ​ടാ​തെ 28 സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​മു​ണ്ട്. ഇ​തു​കൂ​ടാ​തെ ഈ ​മാ​സ​വും അ​ടു​ത്ത മാ​സ​വും രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടു​മെ​ന്നും റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​കീ​ഴി​ൽ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ​ക്ക് മാ​ത്ര​മേ ഇ​നി​മു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ. ടി​ക്ക​റ്റ് ക​ൺ​ഫ​ർ​മേ​ഷ​ൻ ല​ഭി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. നി​ർ​ദി​ഷ്ട ഇ​ട​വേ​ള​ക​ളി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഇ​ല്ലാ​ത്ത മേ​ഖ​ല​യി​ൽ‌ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തും. മു​ഖ്യ​ധാ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് പേ​ട്ട​യി​ലെ റെ​യി​ൽ​വേ ആ​ശു​പ​ത്രി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

ഇ​വ​രി​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര​ല്ലാം മൂ​ന്ന് ദി​വ​സ​ത്തി​ന​കം വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.റെ​യി​ൽ​വേ മെ​ഡി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​ക്കാ​ര്യ​ത്തി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. മാ​സ്ക് ധ​രി​ക്കാ​ത്ത യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ടി​ടി​ഇ​യും റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​നാ ഉ​ദ്യാ​ഗ​സ്ഥ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്നും റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ലു​ണ്ട്.