ഹോ​മി​യോ​പ്പ​തി ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു
Saturday, April 10, 2021 11:23 PM IST
പു​ന​ലൂ​ർ: താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഹോ​മി​യോ പ്പ​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹോ​മി​യോ ചി​കി​ത്സാ ശാ​സ്ത്ര​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ ഡോ​. സാ​മൂ​വ​ൽ ഹാ​നി​മാ​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഏ​പ്രി​ൽ 10-ആ​ണ് ലോ​കം എ​ങ്ങും ഹോ​മി​യോ​പ്പ​തി ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ആ​ർഎംഓ ​ഡോ.​പൂ​ർ​ണി​മ രാ​ഘ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഐ. ആ​ർ. അ​ശോ​ക് കു​മാ​ർ ഹാ​നി​മ​ൻ ജ​ന്മ ദി​ന സ​ന്ദേ​ശം ന​ൽ​കി. ഡോ. ​നി​മി​ത, രാ​ഖി ച​ന്ദ്ര​ൻ, പ്രി​ൻ​സി ബേ​ബി എ​ന്നി​വ​ർ പ്രസംഗി​ച്ചു. രോ​ഗി​ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു.