പ​ട്ടംതു​രു​ത്ത് ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം
Saturday, April 10, 2021 11:23 PM IST
കു​ണ്ട​റ: കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വെ​ച്ച പ​ട്ടം തു​രു​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ബി​ജെ​പി മ​ൺ​ട്രോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത മ​ൺ​റോ തു​രു​ത്തി​ലെ യാ​ത്രാ​ക്ലേ​ശം ദു​രി​ത​പൂ​ർ​ണ മാ​ക്കു​ന്നു.

പ​രീ​ക്ഷാ കാ​ലം ആ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ ന്ന ​ആ​വ​ശ്യം നാ​ട്ടി​ലെ​ങ്ങും ശ​ക്ത​മാ​യി​ട്ടു​ണ്ട്. സു​രേ​ഷ് ആ​റ്റു​പു​റ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റി​ട്ട. ക്യാ​പ്റ്റ​ൻ സു​ദ​ർ​ശ​ന​ൻ, പ​ട്ടം തു​രു​ത്ത് മോ​ഹ​ന​ൻ, സു​നി​ൽ ക​ണ്ണ​മ്പ ലം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.