എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലേ​ക്ക് റാ​ന്ത​ൽ സ​മ​ര​വു​മാ​യി യു​വ​മോ​ർ​ച്ച
Monday, March 1, 2021 10:53 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്ന് ദി​വ​സ​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഐ​ഷാ​പോ​റ്റി എം​എ​ല്‍​എ യു​ടെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച​യു​ടെ റാ​ന്ത​ല്‍ സ​മ​രം.
റാ​ന്ത​ൽ ക​ത്തി​ച്ചു പി​ടി​ച്ച് പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച മാ​ർ​ച്ച് ഗ​ണ​പ​തി ക്ഷേ​ത്ര റോ​ഡി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ യു​വ​മോ​ര്‍​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​രു​ക്ഷേ​ത്ര അ​ധ്യ​ക്ഷ​നാ​യി.
ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​യ്ക്ക​ല്‍ സോ​മ​ന്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​മാ​രാ​യ കെ ​ആ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, അ​ഭീ​ഷ് വി​നാ​യ​ക, വ​യ്ക്ക​ൽ വി​ജി​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ന്നൂ​ർ അ​ഖി​ൽ, കി​ര​ൺ വ​നി​താ കോ​ഡി​നേ​റ്റ​ർ ശി​ല്പ, യു​വ​മോ​ർ​ച്ച കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ പ്ര​സി​ഡ​ന്‍റ്് ദീ​പു ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഥി​ൻ, നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നി​ഥി​ൻ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ര​ഞ്ജി​ത് കൊ​ട്ടാ​രം, ബി​ജെ​പി ന​ഗ​ര​സ​ഭ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കേ​ളാ​മ​ത്ത് ബി​ജെ​പി ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ണ്ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള മെ​റി​റ്റോ​റി​യ​സ് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
ഡി​ഗ്രി, പി​ജി, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം, പ​ഞ്ചാ​യ​ത്ത് ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ലെ​ന്ന സാ​ക്ഷ്യ​പ​ത്രം, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം നാ​ലി​ന് മു​ൻ​പ് അ​പേ​ക്ഷി​ക്ക​ണം.