മൈ​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം; കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Sunday, January 24, 2021 10:36 PM IST
ശാ​സ്താം​കോ​ട്ട: ക​രു​നാ​ഗ​പ്പ​ള്ളി- ശാ​സ്താം​കോ​ട്ട റോ​ഡി​ൽ മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത കു​ന്ന​ത്തൂ​ർ എം​എ​ൽ​എ​യു​ടെ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റേ​യും നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മൈ​നാ​ഗ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
സം​വ​ര​ണ മ​ണ്ഡ​ല​മാ​യ കു​ന്ന​ത്തൂ​രി​നോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന​തെ​ന്നും ഇ​രു​പ​ത് വ​ർ​ഷ​മാ​യി കു​ന്ന​ത്തൂ​രി​ൽ വി​ക​സ​ന​ത്തെ പൂ​ർ​ണ​മാ​യും പി​റ​കോ​ട്ട​ടി​ച്ച കു​ന്ന​ത്തൂ​ർ എം ​എ​ൽ എ ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തിഷേധ​ക്കാ​ർ ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു കോ​ശി വൈ​ദ്യ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
സ​മ​രം യു​ഡി​ഫ് നേ​താ​വ് ഉ​ല്ലാ​സ് കോ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വൈ ​ഷാ​ജ​ഹാ​ൻ, തോ​മ​സ് വൈ​ദ്യ​ൻ, ര​വി​മൈ​നാ​ഗ​പ്പ​ള്ളി, മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി ​എം സെ​യ്ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ബാ​ബു, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി​ പാ​പ്പ​ച്ച​ൻ, എ​സ് ര​ഘു​മാ​ർ, വ​ർ​ഗീ​സ് ത​ര​ക​ൻ, മ​ഠ​ത്തി​ൽ സു​ബേ​ർ, വൈ ​ന​ജീം, വി​ദ്യാ​രം​ഭം ജ​യ​കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി ഇ​ല​വി​നാ​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ആ​യ ജോ​ൺ​സ​ൺ വൈ​ദ്യ​ൻ, ത​ട​ത്തി​ൽ സ​ലീം, നാ​ദി​ർ​ഷ കാ​രൂ​ർ​ക​ട​വ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.