ബി.​മോ​ഹ​ൻ​ലാ​ൽ മി​ക​ച്ച അ​ധ്യ​ാപ​ക​ൻ, അ​ഭി​രാം കൃ​ഷ്ണ മി​ക​ച്ച കു​ട്ടിക​ർ​ഷ​ക​ൻ
Wednesday, January 20, 2021 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി സ​ദാ​ന​ന്ദ​പു​രം സ്കൂ​ൾ. കാ​ർ​ഷി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന്‍റെ മൂ​ന്ന് അ​വാ​ർ​ഡു​ക​ളാ​ണ് സ്ക്കൂ​ളി​നെ തേ​ടി​യെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​നം, ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​പ​ക​ൻ, ഏ​റ്റ​വും മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​ൻ എ​ന്നീ അ​വാ​ർ​ഡു​ക​ളാ​ണ് ല​ഭി​ച്ച​ത്.

മി​ക​ച്ച അ​ധ്യാ​പ​ക​രി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് അ​ധ്യാ​പ​ക​നാ​യ ബി.​മോ​ഹ​ൻ​ലാ​ലി​ന് ല​ഭി​ച്ച​ത്. മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​രി​ൽ മൂ​ന്നാം സ്ഥാ​നം സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ എ.​എ​സ്. അ​ഭി​രാം കൃ​ഷ്ണ നേ​ടി. പo​ന മി​ക​വി​ൽ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തോ​ടൊ​പ്പം കാ​ർ​ഷി​ക രം​ഗ​ത്തും ത​ന​താ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ദാ​ന​ന്ദ​പു​രം സ്കൂ​ൾ കാ​ഴ്ച​വ​ച്ച​ത്.

മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് നൂ​റു​മേ​നി കൊ​യ്ത സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ത് അ​ർ​ഹ​ത​യ്ക്ക് അം​ഗീ​ക​ര​മാ​യി. സ​ദാ​ന​ന്ദ​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജൈ​വ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന് നാ​ന്ദി കു​റി​ച്ച് നാ​ലു വ​ർ​ഷം മു​ൻ​പാ​രം​ഭി​ച്ച അ​ന്യോ​ന്യം വീ​ടും വി​ദ്യാ​ല​യ​വും പ​ദ്ധ​തി​യു​ടെ 12 ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അം​ഗീ​കാ​ര​ത്തി​ന് കാ​ര​ണ​മാ​യ​ത്. സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ് വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഭ​വ​ൻ, കേ​ര​ള കാ​ർ​ഷി​ക ഗ​വേ​ഷ​ണ വി​ജ്ഞാ​ന കേ​ന്ദ്രം, മ​ട​ത്തി​യ​റ വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് സം​ഘ​വു​മാ​യി ചേ​ർ​ന്നാ​ണ് മ​ണ്ണി​ൽ പൊ​ന്ന് - പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത്. ഇ​ഞ്ച​യ​ക്ക​ൽ അ​ച്ചു​ത​മേ​നോ​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ചോ​ദ​ക​മാ​യി.

ക​ര​നെ​ൽ കൃ​ഷി, ഓ​ണ​ത്തി​നു മു​മ്പെ ഒ​രു മു​റം പ​ച്ച​ക്ക​റി, ഒ​രു മു​റി നി​റ​യെ നൂ​റു​മേ​നി, ട്രി​പ്പ് ഇ​റി​ഗേ​ഷ​ൻ വെ​ജി​റ്റ​ബി​ൾ ക​ൾ​ട്ടി​വേ​ഷ​ൻ, സ്വ​ർ​ണ ചോ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക പ്രോ​ജ​ക്ടു​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി.

നേ​ര​ത്തെ​യും ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ സ്കൂ​ളി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സി​ൽ കൊ​ല്ലം റ​വ​ന്യൂ ജി​ല്ല​യി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും സ്കൂ​ൾ ടീം ​ഒ​ന്നാ​മ​തെ​ത്തി ഇ​ര​ട്ട കി​രീ​ടം ചൂ​ടി. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന​ത​ല വി​ദ്യാ​ഭ്യാ​സ ഉ​ത്സ​വ​ത്തി​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് പ​ദ​വി​യും സ്കൂ​ളി​ന് ല​ഭി​ച്ചു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി ആ​റു ത​വ​ണ നൂ​റു ശ​ത​മാ​നം നേ​ടി ഡ​ബി​ൾ ഹാ​ട്രി​ക് പ​ട്ടം നേ​ടി​യ സ്കൂ​ളി​ന് ഇ​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി.