പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, January 20, 2021 11:16 PM IST
കു​ണ്ട​റ: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് പി​ടി​കൂ​ടി. മം​ഗ​ലാ​പു​രം പു​ത്തൂ​ർ ഷീ​രാ​ടി മു​ണ്ട​യ്ക്ക​ൽ ഹൗ​സി​ൽ മ​നു​തോ​മ​സി​നെ​യാ​ണ് (24) പോ​ക്‌​സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.
ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ട്ടെ​ന്ന് വീ​ട്ടു​കാ​രെ​ത്തി​യ​തോ​ടെ ഇ​യാ​ൾ കി​ട​പ്പ് മു​റി​യി​ൽ ഒ​ളി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ, ദ​ളി​ത്‌ പീ​ഡ​നം എ​ന്നീ നി​യ​മ പ്ര​കാ​രം കേ​സ് എ​ടു​ത്ത് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മു​ദ്ര​തീ​രം
വ​യോ​ജ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.​ജ​ന​പ്ര​തി​നി​ധി സം​ഗ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്.​സു​ദീ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം.​എ​സ്.​സി .ബ​യോ​കെ​മി​സ്ട്രി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ടി.​ആ​ർ.​ശ്രു​തി​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് പാ​രി​പ്പ​ള്ളി​യി​ലെ വ്യാ​പാ​രി ന​വാ​സ് സ​മ്മാ​നി​ച്ച ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് എ​സ്.​സു​ദീ​പ​യും വ​യോ​ജ​ന​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ റൂ​വ​ൽ സിം​ഗും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.​
ഗ്രാമപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ്റ് എ​സ്.​സ​ത്യ​പാ​ല​ൻ.​പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ .ഡി .​ലാ​ൽ, അ​ജ​യ് സു​ബ്ര​ഹ്മ​ണ്യ​ൻ ,സു​ജി​ത് സു​ധാ​ക​ര​ൻ, ജി.​ബി ജു, ​ഷി​ബു റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.