മു​ണ്ടേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ക്ക് വെ​ട്ടേ​റ്റു
Sunday, January 17, 2021 11:26 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ മു​ണ്ടേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ക്ക് വെ​ട്ടേ​റ്റു. ഡി​വൈ​എ​ഫ്ഐ മു​ണ്ടേ​രി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​ത്തേ​ട​ത്ത് മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്ന റ​ജി(36)​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. വെ​ട്ട് ത​ട​യു​ന്ന​തി​നി​ടെ കൈ​വി​ര​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​ജീ​ബ് റ​ഹ്മാ​നെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ണ്ടേ​രി സ്വ​ദേ​ശി വാ​ള​പ്ര ഷൗ​ക്ക​ത്ത്(56) എ​ന്ന​യാ​ളെ പോ​ത്തു​ക​ൽ സി​ഐ ശം​ഭു​നാ​ഥ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. നാ​ര​ങ്ങാ​പ്പൊ​യി​ൽ ബ​ദ​ൽ സ്കൂ​ളി​ൽ ന​ട​ന്ന മൂ​ന്നാം വാ​ർ​ഡ് മു​ണ്ടേ​രി ഗ്രാ​മ​സ​ഭാ​യോ​ഗ​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു.
യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ മു​ജീ​ബ് റ​ഹ്മാ​നും ഷൗ​ക്ക​ത്തും ത​മ്മി​ൽ വീ​ണ്ടും വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്ത് പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന മു​ജീ​ബ് റ​ഹ്മാ​നെ സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ നി​ന്നും വാ​ക്ക​ത്തി​യെ​ടു​ത്ത് ഷൗ​ക്ക​ത്ത് വെ​ട്ടു​ക​യു​മാ​യി​രു​ന്നു. ക​ഴു​ത്തി​നാ​യി​രു​ന്നു വെ​ട്ടി​യ​ത്. ഇ​ട​ത് കൈ​കൊ​ണ്ട് ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളു​ടെ വി​ര​ലു​ക​ൾ​ക്ക് വെ​ട്ടേ​റ്റ​ത്.
ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ പോ​ത്തു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൈ​വി​ര​ലി​ലേ​ക്കു​ള്ള ഞ​ര​ന്പ് മു​റി​ഞ്ഞ​തി​നാ​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി​യി​ൽ മു​ണ്ടേ​രി​യി​ൽ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ പി.​വി.അ​ൻ​വ​ർ എം​എ​ൽ​യെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞി​രു​ന്നു. അ​തി​ന് ശേ​ഷം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ നേ​രി​യ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഇ​വി​ടെ നി​ല​നി​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ചാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.