ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ച​വ​റ യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​ൻ ന​ട​ന്നു
Saturday, January 16, 2021 11:01 PM IST
ച​വ​റ: ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് അ​സ്ോ​സി​യേ​ഷ​ന്‍ ച​വ​റ യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​ൻ ന​ട​ന്നു. കേ​ര​ളാ സ്റ്റേ​റ്റ് ഫി​ഷ​റീ​സ് ഡ​യ​റ​ക്ട് ബോ​ർ​ഡ് മെ​മ്പ​ര്‍ റ്റി. ​മ​നോ​ഹ​ര​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം. ​ജി. ഗോ​പി​നാ​ഥ​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി. ​കൃ​ഷ്ണ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ​ന്‍ പി​ള്ള റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി റ്റി. ​അ​നി​ല്‍​കു​മാ​ര്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള​ള മെ​റി​റ്റ് അ​വാ​ര്‍​ഡും കാ​ഷ് അ​വാ​ര്‍​ഡും മെ​ഡ​ലും ന​ല്‍​കി. ആ​ധാ​രം എ​ഴു​ത്ത് മേ​ഖ​ല​യി​ല്‍ നി​ന്നു​മു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സീ​ന​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​ചി​ത്ര എ​ന്നിവ​രെ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ന്‍, സു​ദേ​വ​ന്‍, ശ​ശി​ധ​ര​ന്‍​പി​ള്ള, ജെ​റോം നെ​റ്റൊ, യ​മു​ന, അ​നി​ല്‍​കു​മാ​ര്‍ റ​ഷീ​ദാ​ബീ​വി, ശാ​ന്ത​കു​മാ​ർ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.