പ്ര​ചാ​ര​ണ ചു​ഴ​ലി ശ​ക്തി പ്രാ​പി​ച്ചു
Wednesday, December 2, 2020 11:23 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ഞ്ചു​നാ​ൾ അ​വ​ശേ​ഷി​ക്കെ മു​ന്ന​ണി​ക​ളു​ടെ പ്ര​ചാ​ര​ണം കൊ​ടു​ന്പി​രി​ക്കൊ​ണ്ടു. ഇ​തു​വ​രെ അ​ണി​യ​റ​യി​ലാ​യി​രു​ന്ന മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റു​ക​ളും സ​ജീ​വ​മാ​യ​തോ​ടെ പ്ര​ചാ​ര​ണ ചു​ഴ​ലി​യ്ക്ക് ശ​ക്തി​പ്രാ​പി​ച്ചി​രി​ക്ക​യാ​ണ്.

ക​വ​ല​ക​ളി​ലൂ​ടെ സ്ഥാ​നാ​ർ‌​ഥി​ക​ൾ​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​ള്ള മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ക​യാ​ണ്. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​പ്ര​ചാ​ര​ണ​ത്തി​ലെ താ​രം ഇ​പ്പോ​ഴും പാ​ര​ഡി ഗാ​ന​ങ്ങ​ൾ ത​ന്നെ. ഹാ​സ്യ​വും ആ​ക്ഷേ​പ​ഹാ​സ്യ​വും ക​ല​ർ​ത്തി​യു​ള്ള ക​ർ​ണ​ക​ഠോ​ര പ്ര​സം​ഗ​ങ്ങ​ളും റെ​ക്കോ​ർ​ഡ് ചെ​യ്ത് മു​ഴ​ക്കി​ക്കേ​ൾ​പ്പി​ക്കു​ന്പോ​ൾ വോ​ട്ട​ർ​മാ​ർ അ​ന്തം​വി​ട്ട് നി​ൽ​ക്കു​ക​യാ​ണ്. ഓ​ട്ട​ൻ​തു​ള്ള​ൽ പാ​ട്ടു​ക​ളും മാ​പ്പി​ള​പ്പാ​ട്ടു​ക​ളു​മൊ​ക്കെ വാ​നി​ൽ‌ ഉ​യ​ർ​ന്ന് കേ​ൾ​ക്കു​ന്നു. മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റി​ൽ പ്ര​മു​ഖ മു​ന്ന​ണി​ക​ളെ​ല്ലാം ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് സ​ഞ്ചാ​രം.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ്പ​റേ​ഷി​നും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പ്ര​ചാ​ര​ണ രം​ഗം കൂ​ടു​ത​ൽ ശ​ബ്ദാ​യ​മാ​ന​മാ​യ​ത്. ഇ​നി​യു​ള്ള ഏ​താ​നും​ദി​വ​സ​ങ്ങ​ൾ കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ര​ങ്ങ് കൊ​ഴു​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ണി​യ​റ പ്ര​വ​ർ‌​ത്ത​ന​ങ്ങ​ളി​ലാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് നേ​താ​ക്ക​ളു​ടെ പ​ര്യ​ട​നം തു​ട​രു​ക​യാ​ണ്. എ​ൽ‌​ഡി​എ​ഫി​ൽ മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി​യും ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​നും വി​വി​ധ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

എ​ൽ‌​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ക​സ​ന വി​ളം​ബ​രം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ‌ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും നൂ​റു​പേ​രി​ല​ധി​കം പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ഇ​ട​തു നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലാ​ണ് ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഏ​ത് വി​ധേ​നെ​യും ഭ​ര​ണ​ത്തി​ൽ എ​ത്തു​ക എ​ന്ന ഒ​റ്റ അ​ജ​ൻ​ഡ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. കോ​ർ​പ്പ​റേ​ഷ​ന്‍റെ പി​റ​വി മു​ത​ൽ ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​ണ്. ആ ​നാ​ണ​ക്കേ​ട് മാ​റ്റാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.

എ​ന്നാ​ൽ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ പ്ര​തീ​ക്ഷ​ക​ൾ​ക്ക് പ​ല ഡി​വി​ഷ​നു​ക​ളി​ലും കോ​ൺ‌​ഗ്ര​സ് വി​മ​ത​ർ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഇ​വ​രാ​രും ഒ​ട്ടും പി​ന്നി​ല​ല്ല. വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ​യും അ​വ​ർ​ക്കു​വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​വ​രെ​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ അ​റി​യി​ച്ചു. എ​ന്നാ​ൽ പു​റ​ത്താ​ക്ക​ലു​ക​ളൊ​ന്നും വ​ക​വ​യ്ക്കാ​തെ ത​ന്നെ​യാ​ണ് റി​ബ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

ഇ​ട​തു​മു​ന്ന​ണി​ക്കും അ​ഭി​മാ​ന പോ​രാ​ട്ടം ത​ന്നെ​യാ​ണ്. കൈ​വ​ശ​മു​ള്ള​ത് പോ​കാ​തെ നോ​ക്കി​യാ​ൽ മാ​ത്രം പോ​രാ കൂ​ടു​ത​ൽ ഡി​വി​ഷ​നു​ക​ൾ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്ക​ണ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഡ്യ​ത്തോ​ടെ​യാ​ണ് അ​വ​ർ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ട് പോ​കു​ന്ന​ത്.

എ​ൻ​ഡി​യു​ടെ ല​ക്ഷ്യം വേ​റി​ട്ട​താ​ണ്. നി​ല​വി​ൽ ബി​ജെ​പി​ക്ക് ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​രാ​ണ് ഉ​ള്ള​ത്. അ​ത് ഇ​ക്കു​റി ര​ണ്ട​ക്കം ക​ട​ത്ത​ണം എ​ന്ന​താ​ണ് അ​വ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം. നി​ല മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്ന​ത് മാ​ത്ര​മ​ല്ല ഇ​തു​കൊ​ണ്ട് അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ർ​ണാ​യ​ക ശ​ക്തി​യാ​കും എ​ന്ന പ്ര​തീ​ക്ഷ​യും അ​വ​ർ വ​ച്ചു​പു​ല​ർ​ത്തു​ന്നു. അ​തി​ന് അ​ടി​ത്ത​റ പാ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ർ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. മൂ​ന്ന് മു​ന്ന​ണി​ക​ളും ഇ​തി​ന​കം പ്ര​ക​ട​ന പ​ത്രി​ക​ളും പു​റ​ത്തി​റ​ക്കി ക​ഴി​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും മ​ത്സ​ര​രം​ഗ​ത്ത് സ​മാ​ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു. എ​ല്ലാ ഡി​വി​ഷ​നും തൂ​ത്തു​വാ​രു​മെ​ന്ന് എ​ൽ​ഡി​എ​ഫി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​നും പ​റ​യു​ന്നു. നി​ല മെ​ച്ച​പ്പെ​ടു​ത്താ​​മെ​ന്ന് യു​ഡി​എ​ഫും ക​രു​തു​ന്നു.

ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ല​യി​ട​ത്തും ഇ​ഞ്ചോ​ടി​ഞ്ച് പോ​പ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​വി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​മാ​ണ്. ഇ​ത് അ​ടി​മു​ടി മാ​റു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ​യും എ​ൻ​ഡി​എ​യു​ടെ​യും അ​വ​കാ​ശ​വാ​ദം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചി​ല​തി​ൽ എ​ൻ​ഡി​എ അ​ട്ടി​മ​റി​യും പ്ര​തീ​ക്ഷി​ക്കു​ന്നു.