ആവേശപ്പോരാട്ടത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത്
Wednesday, December 2, 2020 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ എ​റ്റ​വും ക​ടു​ത്ത മ​ത്‌​സ​രം ന​ട​ക്കു​ന്ന ബ്ലോ​ക്കാ​യി പ​ര​പ്പ. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള ആ​റു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട്, കാ​റ​ഡു​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മു​ണ്ട്. കാ​സ​ർ​ഗോ​ഡും മ​ഞ്ചേ​ശ്വ​ര​വും യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന​ത് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ്.
2010ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 14 സീ​റ്റു​ക​ളി​ൽ എ​ട്ട് സീ​റ്റ് നേ​ടി​യാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന എ​ൽ​ഡി​എ​ഫി​നെ​യാ​ണ് ക​ണ്ട​ത്. സി​പി​എ​മ്മും സി​പി​ഐ​യും ചേ​ർ​ന്ന് എ​ട്ടു​സീ​റ്റു​ക​ൾ വി​ജ​യി​ച്ചു. കൂ​ടാ​തെ ഡി​ഡി​എ​ഫ് വി​ജ​യി​ച്ച ര​ണ്ടു സീ​റ്റു​ക​ളും അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലാ​യി. യു​ഡി​എ​ഫാ​ക​ട്ടെ വെ​റും നാ​ലു സീ​റ്റു​ക​ൾ കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യ പാ​ണ​ത്തൂ​ർ, കോ​ട്ട​മ​ല, ചി​റ്റാ​രി​ക്കാ​ൽ, പ​ര​പ്പ ഡി​വി​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് പ​രാ​ജ​യം രു​ചി​ച്ചു. ഇ​ത്ത​വ​ണ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ഭി​മാ​ന പോ​രാ​ട്ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ​ര​പ്പ.