സി​റ്റി ഗ്യാ​സ് പദ്ധതിക്ക് ജി​ല്ല​യി​ല്‍ തുടക്കമാകുന്നു ; ആ​ദ്യ​മെ​ത്തു​ക അ​ജാ​നൂ​രി​ലും കാ​ഞ്ഞ​ങ്ങാ​ട്ടും
Wednesday, November 25, 2020 10:06 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കു​ഴ​ലി​ലൂ​ടെ പാ​ച​ക​വാ​ത​ക​മെ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കു​ന്നു. ഗെ​യി​ല്‍ പൈ​പ്പ് ലൈ​നി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​പ്പാ​റ​യി​ല്‍ സ്ഥാ​പി​ച്ച ടെ​ര്‍​മി​ന​ലി​ല്‍നി​ന്ന് അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ​യും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യം ഗ്യാ​സ് എ​ത്തി​ക്കു​ക. ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന മു​റ​യ്ക്ക് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് ഇ​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കും.

കോ​ട്ട​പ്പാ​റ​യി​ല്‍നി​ന്ന് മാ​വു​ങ്കാ​ല്‍ മൂ​ല​ക്ക​ണ്ടം വ​ഴി ദേ​ശീ​യ​പാ​ത മു​റി​ച്ച് മൂ​ല​ക്ക​ണ്ടം-​വെ​ള്ളി​ക്കോ​ത്ത്-​മ​ഡി​യ​ന്‍ റോ​ഡി​ലൂ​ടെ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലേ​ക്ക് ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത്. മ​ഡി​യ​ന്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് കെ​എ​സ്ടി​പി റോ​ഡ​രി​കി​ലൂ​ടെ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കും ചി​ത്താ​രി ഭാ​ഗ​ത്തേ​ക്കും പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​തി​ല്‍ ചി​ത്താ​രി ഭാ​ഗ​ത്തേ​ക്കു​ള്ള പൈ​പ്പ് ലൈ​ന്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ പ​ള്ളി​ക്ക​ര-​ഉ​ദു​മ-മേ​ല്‍​പ്പ​റ​മ്പ് വ​ഴി കാ​സ​ര്‍​ഗോ​ഡേ​ക്ക് ദീ​ര്‍​ഘി​പ്പി​ക്കാ​നാ​കും.

ദേ​ശീ​യ​പാ​ത​യെ​യും കെ​എ​സ്ടി​പി റോ​ഡി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മൂ​ല​ക്ക​ണ്ടം- വെ​ള്ളി​ക്കോ​ത്ത്-​മ​ഡി​യ​ന്‍ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​റോ​ഡി​ന്‍റെ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നുമു​മ്പാ​യി ഇ​തു​വ​ഴി പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ല​ക്ക​ണ്ട​ത്ത് പൈ​പ്പു​ക​ള്‍ ഇ​റ​ക്കി പ്രാ​രം​ഭപ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​റോ​ഡി​ലൂ​ടെ പൈ​പ്പ് ലൈ​ന്‍ ഇ​ടു​ന്ന ജോ​ലി ഒ​രു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ധാ​ര​ണ.

ജ​ല അ​ഥോ​റി​റ്റി​യു​ടെ മാ​തൃ​ക​യി​ല്‍ പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ല്‍നി​ന്ന് വ​ണ്ണം കു​റ​ഞ്ഞ പൈ​പ്പു​ക​ളി​ലൂ​ടെ​യാ​കും വീ​ടു​ക​ളി​ലേ​ക്ക് പാ​ച​ക​വാ​ത​കം എ​ത്തി​ക്കു​ക. ഇ​പ്പോ​ള്‍ സി​ലി​ണ്ട​റു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തെ​ക്കാ​ള്‍ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വി​ല​യു​ള്ള പ്ര​കൃ​തി​വാ​ത​ക​മാ​ണ് സി​റ്റി ഗ്യാ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​നി​ല്‍ മീ​റ്റ​ര്‍ സ്ഥാ​പി​ച്ച് ഉ​പ​ഭോ​ഗ​ത്തി​ന​നു​സ​രി​ച്ച ബി​ല്ലാ​കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ക. ഈ ​ര​ണ്ടു ഘ​ട​ക​ങ്ങ​ളും ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചു​രു​ങ്ങി​യ കാ​ലംകൊ​ണ്ട് മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു.