പ​ന​ത്ത​ടി​യി​ല്‍ കോ​ൺഗ്രസ് വാ​ര്‍​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ര്‍ രാ​ജി​വ​ച്ചു
Wednesday, November 25, 2020 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ ന​യ​ങ്ങ​ള്‍​ക്കും നി​ല​പാ​ടു​ക​ള്‍​ക്കും വി​രു​ദ്ധ​മാ​യി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​ര്‍​ന്ന​താ​യി ആ​രോ​പി​ച്ച് ര​ണ്ട് വാ​ര്‍​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ര്‍ രാ​ജി​വ​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​തും പ​തി​മൂ​ന്നും വാ​ര്‍​ഡു​ക​ളി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ജി​ത രാ​ജ​ന്‍, കെ.​വി. ജോ​സ​ഫ് എ​ന്നി​വ​ര്‍ കാ​സ​ര്‍​ഗോ​ട്ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​ജെ. ജ​യിം​സ് പ​ത്താം വാ​ര്‍​ഡി​ലും എം.​പി. ശാ​ര​ദ ഏ​ഴാം​വാ​ര്‍​ഡി​ലും ബി​ജെ​പി നേ​താ​വ് വേ​ണു​ഗോ​പാ​ല്‍ പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ലും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് രാ​ജി​വ​ച്ച നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

പാർട്ടിയിൽനിന്ന് പുറത്താക്കി

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് 9-ാം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ര​ജി​ത രാ​ജ​നെ​യും 13-ാം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​വി ജോ​സ​ഫി​നെ​യും പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും മ​റ്റു പാ​ർ​ട്ടി വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും പേ​രി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും വാ​ർ​ഡു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.