പെ​രു​മ്പാ​മ്പി​നെ കൊ​ന്ന കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു
Wednesday, September 30, 2020 1:23 AM IST
ചെ​മ്പേ​രി: പെ​രു​മ്പാ​മ്പി​നെ കൊ​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഏ​രു​വേ​ശി കു​നി​യ​ന്‍​പു​ഴ​യി​ലെ കു​ള​ങ്ങ​ര വീ​ട്ടി​ല്‍ പി.​എ​സ്. സു​മേ​ഷി​നെ​യാ​ണ്(40) ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​വി.​ജ​യ​പ്ര​കാ​ശ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​സ്ഥി​തി-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ജ​യ് നീ​ല​ക​ണ്ഠ​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ​ദി​വ​സം ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്കി​ല്‍ വ​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ള്‍ ചേ​ര്‍​ന്നു കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ പെ​രു​മ്പാ​മ്പി
നെ ​ക​ഴു​ത്തി​ല്‍ ക​യ​ര്‍​കു​ടു​ക്കി ക്രൂ​ര​മാ​യി കൊ​ന്ന​താ​യാ​ണു പ​രാ​തി. ഈ ​ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത​താ​ണു വി​ന​യാ​യ​ത്. വ​ന്യ​ജീ​വി നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ് പെ​രു​മ്പാ​മ്പ്.
ഇ​തി​നെ പി​ടി​ക്കു​ന്ന​തും കൊ​ല്ലു​ന്ന​തും ഏ​ഴു വ​ര്‍​ഷം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണെ​ന്ന് ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ സു​മേ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.