ദേ​ശീ​യ​പാ​ത വി​ക​സ​നം : ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വൈ​കു​ന്നു
Monday, September 28, 2020 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​കാ​ര്യ​ഭൂ​മി​ക​ളു​ടെ ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​തു കാ​ര​ണം ജി​ല്ല​യി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​നം വൈ​കു​ന്നു. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ 80 ശ​ത​മാ​ന​മെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ല്‍ 60 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
ദേ​ശീ​യ​പാ​ത​യെ 45 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ 71 ഹെ​ക്ട​ര്‍ സ്വ​കാ​ര്യ ഭൂ​മി​യും 23 ഹെ​ക്ട​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യു​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​തി​ല്‍ 30 ഹെ​ക്ട​ര്‍ സ്വ​കാ​ര്യ ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​മ​ക​ള്‍​ക്ക് പ​ണം ന​ല്‍​കി​യ​ത്. 40 ഹെ​ക്ട​റി​ലേ​റെ സ്ഥ​ല​ത്തി​ന്‍റെ ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഇ​നി​യും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഭൂ​മി​ക്ക് നി​ശ്ച​യി​ച്ച വി​ല കൂ​ടു​ത​ലാ​ണെ​ന്ന കാ​ര​ണ​മു​ന്ന​യി​ച്ച് പ​ണം ത​ട​ഞ്ഞ​തു​ള്‍​പ്പെ​ടെ തീ​രു​മാ​ന​മാ​കാ​ത്ത ത​ര്‍​ക്ക​ങ്ങ​ളു​മു​ണ്ട്.
ത​ല​പ്പാ​ടി മു​ത​ല്‍ ചെ​ങ്ക​ള വ​രെ, ചെ​ങ്ക​ള മു​ത​ല്‍ നീ​ലേ​ശ്വ​രം വ​രെ, നീ​ലേ​ശ്വ​രം മു​ത​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് വ​രെ എ​ന്നി​ങ്ങ​നെ മൂ​ന്നു റീ​ച്ചു​ക​ളാ​യാ​ണ് ജി​ല്ല​യി​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍​മാ​ണം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ത​ല​പ്പാ​ടി മു​ത​ല്‍ ചെ​ങ്ക​ള വ​രെ​യു​ള്ള ആ​ദ്യ റീ​ച്ചി​ല്‍ ത​ന്നെ 16 ഹെ​ക്ട​റി​ന്‍റെ ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ബാ​ക്കി​യു​ണ്ട്.
ജി​ല്ല​യി​ല്‍ അ​യ്യാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം സ്ഥ​ലം ഉ​ട​മ​ക​ളി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ഉ​ള്‍​പ്പെ​ടെ ഭൂ​മി​യു​ടെ വി​ല ന​ല്‍​കി​യി​ട്ടു​ള്ള​ത്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​നു​വ​ദി​ച്ച 768 കോ​ടി രൂ​പ​യി​ല്‍ 522 കോ​ടി​യാ​ണ് ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. ശേ​ഷി​ക്കു​ന്ന ഭൂ​വു​ട​മ​ക​ള്‍​ക്ക് 400 കോ​ടി​യോ​ളം രൂ​പ കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം ജി​ല്ല​യി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പൂ​ര്‍​ത്തി​യാ​യി. മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​ക്കാ​ണ് മൂ​ന്നു റീ​ച്ചു​ക​ളു​ടെ​യും നി​ര്‍​മാ​ണ ചു​മ​ത​ല. നാ​ലു​മാ​സ​ത്തി​ന​കം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നി​ര്‍​മാ​ണം തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന് നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ നി​ര്‍​മ​ല്‍ സാ​ഥെ പ​റ​യു​ന്നു.