ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Wednesday, September 23, 2020 10:06 PM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്തി​നു സ​മീ​പം ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. വാ​ഴു​ന്നോ​റ​ടി മേ​നി​ക്കോ​ട്ടെ കെ. ​കു​ഞ്ഞ​മ്പു (65) വാ​ണ് മ​രി​ച്ച​ത്. ക​ട​ലി​ൽ മൃ​ത​ദേ​ഹം ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍​നി​ന്നു വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഫി​ഷ​റീ​സ് റ​സ്ക്യൂ​ബോ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്. കൊ​ല്ല​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന കു​ഞ്ഞ​മ്പു​വി​നെ ഏ​താ​നും ദി​വ​സം മു​മ്പ് കാ​ണാ​താ​യ​താ​യി​രു​ന്നു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: സു​മ​തി, സു​നി​ത, പ്രീ​തി, പ​രേ​ത​നാ​യ അ​നി​ൽ മ​രു​മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, ല​ക്ഷ്മ​ണ​ൻ, ര​ഘു.