ആ​റി​ല്‍​ക​ട​വ് പാ​ല​ത്തി​നാ​യി നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ബ​ണ്ട് ഒ​ഴു​ക്കി​ല്‍ ത​ക​ര്‍​ന്നു
Monday, September 21, 2020 1:37 AM IST
ചെ​റു​വ​ത്തൂ​ര്‍: അ​ച്ചാം​തു​രു​ത്തി ആ​റി​ല്‍​ക​ട​വ് പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ബ​ണ്ട് ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ കു​ത്തി​യൊ​ഴു​ക്കി​ല്‍ ത​ക​ര്‍​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ള്‍ വെ​ള്ളം​ക​യ​റി അ​പ​ക​ട ഭീ​തി​യി​ലാ​യി. ആ​റി​ല്‍​ക​ട​വ് പാ​ല​ത്തി​ന്‍റെ എ​രി​ഞ്ഞി​ക്കീ​ല്‍ ഭാ​ഗ​ത്താ​ണ് ബ​ണ്ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്ന് വെ​ള്ളം ക​ര​യി​ലേ​ക്ക് ക​യ​റി​യ​ത്. ഇ​വി​ടെ പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. ക​ര​യി​ടി​ച്ചി​ലും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട് .കെ.​കെ. നാ​രാ​യ​ണ​ന്‍, എ.​കെ.​ര​വി എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​മെ​ന്ന ഭീ​ഷ​ണി​യി​ലാ​ണ്.