നീ​ന്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​ളി​ല്ല; പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം ന​ഷ്ട​മാ​കു​ന്നു
Friday, August 7, 2020 12:59 AM IST
പാ​ലാ​വ​യ​ല്‍: നീ​ന്ത​ല്‍ അ​റി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്ര​വേ​ശ​ന​ത്തി​ന് ല​ഭി​ക്കു​ന്ന ബോ​ണ​സ് പോ​യി​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ര്യ​ത്തി​ലെ അ​വ്യ​ക്ത​ത മൂ​ലം ന​ഷ്ട​മാ​കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​രു​ന്ന​ത് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ആ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​താ​ത് പ​ഞ്ചാ​യ​ത്തി​ലെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ല്‍ നി​ന്ന് എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​മാ​റ്റ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
എ​ന്നാ​ല്‍ നി​ല​വി​ല്‍ മി​ക്ക ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​സി​ഡ​ന്‍റു​മാ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നീ​ന്ത​ല്‍ അ​റി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ല്‍ ര​ണ്ടു പോ​യി​ന്‍റ്ബോ​ണ​സാ​ണ് ല​ഭി​ക്കു​ക. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​വ​ണ ഈ ​ആ​നു​കൂ​ല്യം ക​ട​ലാ​സി​ല്‍ മാ​ത്രം ഒ​തു​ങ്ങാ​നാ​ണ് സാ​ധ്യ​ത. ജി​ല്ല​യു​ടെ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യ പാ​ലാ​വ​യ​ല്‍ അ​ട​ക്ക​മു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ കു​ട്ടി​ക​ളെ​യാ​ണ് ഇ​ത് ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്.