കു​ന്നും​കൈ​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ന് ശാ​ശ്വ​ത​ പ​രി​ഹാ​ര​മാ​കു​ന്നു
Sunday, July 12, 2020 12:47 AM IST
കു​ന്നും​കൈ: മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന കു​ന്നും​കൈ ടൗ​ണി​ല്‍ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കാ​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഭൂ​മി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്കും. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ​യാ​ണ് ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്.

2018 ഓ​ഗ​സ്റ്റ് 13ന് ​രാ​ത്രി​യി​ലാ​ണ് ആ​ദ്യ മ​ണ്ണി​ടി​ച്ചി​ൽ. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തും മ​ണ്ണി​ടി​ഞ്ഞു. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി ഉ​ണ്ടാ​കു​മെ​ന്ന​തി​നെ​തു​ട​ര്‍​ന്നു ഇ​വി​ടെ അ​ഞ്ച് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ 1.5 കോ​ടി രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ടു ത​വ​ണ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യു​ടെ ഒ​രു ഭാ​ഗ​വും നി​ലം പൊ​ത്തി​യി​രു​ന്നു. പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​ന് പു​റ​മേ ഇ​തി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള മ​ണ്ണ് നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​യി ഭി​ത്തി ചെ​രി​ച്ചു നി​ര്‍​മി​ക്കും.

നി​ര്‍​മാ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഒ​രു വ​ര്‍​ഷ​മാ​യി റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ട മ​ണ്ണു​നീ​ക്ക​ല്‍ ന​ട​പ​ടി തു​ട​ങ്ങി. ക​രി​ന്ത​ളം പാ​റ​യി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ലാ​ണ് മ​ണ്ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. മൂ​ന്നു​വ​ര്‍​ഷം മു​മ്പാ​ണ് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ കു​ന്നും​കൈ ടൗ​ണ്‍ ന​വീ​ക​രി​ച്ച​ത്.

അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​മാ​ണ് മ​ണ്ണി​ടി​യാ​ൻ കാ​ര​ണം. 30 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള പാ​ർ​ശ്വ​ഭി​ത്തി​യ്ക്ക് ആ​വ​ശ്യ​മാ​യ ചെ​രി​വ് ന​ൽ​കാ​തെ​യാ​ണ് മ​ണ്ണു​നീ​ക്കി​യ​ത്. സ​മീ​പ​ത്തെ മൂ​ന്നു സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം സ​ര്‍​വേ ന​ട​ന്നു. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍, പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.