ടാ​റ്റാ ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍
Wednesday, July 8, 2020 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി ടാ​റ്റാ ഗ്രൂ​പ്പ് നി​ര്‍​മി​ക്കു​ന്ന പ്ര​ത്യേ​ക ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. ച​ട്ട​ഞ്ചാ​ല്‍ തെ​ക്കി​ലി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തു കൈ​മാ​റി​യ അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് മാ​തൃ​ക​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 110 സ്റ്റീ​ല്‍ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ ഇ​വി​ടെ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​നി 18 എ​ണ്ണം കൂ​ടി മാ​ത്ര​മാ​ണ് സ്ഥാ​പി​ക്കാ​നു​ള്ള​ത്. ഇ​വ​യെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച് റൂ​ഫിം​ഗ് സം​വി​ധാ​നം കൂ​ടി ഒ​രു​ക്കു​ന്ന​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​രൂ​പം പൂ​ര്‍​ത്തി​യാ​കും.
വൈ​ദ്യു​തീ​ക​ര​ണം, ജ​ല​വി​ത​ര​ണം, ശു​ചി​മു​റി​ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളും സ​മാ​ന്ത​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ജ​ല​ല​ഭ്യ​ത​യ്ക്കാ​യി സ്ഥ​ല​ത്ത് ര​ണ്ടു കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.
ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്റ്റീ​ല്‍ പ്ലാ​ന്‍റു​ക​ളി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച ക​ണ്ടെ​യ്‌​ന​റു​ക​ളാ​ണ് ആ​ശു​പ​ത്രി നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ പൊ​തു​ന​ന്മാ​ഫ​ണ്ടി​ല്‍ നി​ന്ന് 15 കോ​ടി രൂ​പ​യാ​ണ് ആ​ശു​പ​ത്രി നി​ര്‍​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.
മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യാ​ണ് ആ​ശു​പ​ത്രി നി​ര്‍​മി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ മേ​ഖ​ല​യി​ല്‍ റി​സ​പ്ഷ​ന്‍, ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും വി​ഭാ​ഗ​ങ്ങ​ള്‍, സ്ര​വ പ​രി​ശോ​ധ​ന, ലാ​ബ്, കാ​ന്‍റീ​ന്‍ എ​ന്നി​വ​യും ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​ത്തി​ന് 210 കി​ട​ക്ക​ക​ളും ഉ​ണ്ടാ​കും. മ​ധ്യ​മേ​ഖ​ല​യി​ല്‍ 150 പേ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​വും 36 ഐ​സൊ​ലേ​ഷ​ന്‍ കി​ട​ക്ക​ക​ളും ഒ​രു​ക്കും. അ​വ​സാ​ന​മേ​ഖ​ല​യി​ല്‍ 80 പേ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​വും അ​ധി​ക​മാ​യി ആ​വ​ശ്യം വ​രു​ന്ന മ​റ്റ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി.
ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പ് ക്ര​മേ​ണ പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​രി​ന് കൈ​മാ​റു​മെ​ന്നാ​ണ് ധാ​ര​ണ. കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം സ​ര്‍​ക്കാ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​റ്റ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി സം​വി​ധാ​ന​ങ്ങ​ള്‍ ഇ​വി​ടെ ഒ​രു​ക്കാം.