മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Tuesday, July 7, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി, അ​നു​ബ​ന്ധ​ത്തൊ​ഴി​ലാ​ളി, വി​ധ​വ പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ ജൂ​ലൈ 15 ന​കം അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ട്ട​വ​ര്‍ അ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ജൂ​ലൈ 22 ന​കം ബ​ന്ധ​പ്പെ​ട്ട ഫി​ഷ​റീ​സ് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ 0497 2734587.

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ
വി​ദ്യാ​ര്‍​ഥി​ക​ളെ
അ​നു​മോ​ദി​ച്ചു

ചി​റ്റാ​രി​ക്കാ​ല്‍: ക​മ്പ​ല്ലൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് ക​മ്പ​ല്ലൂ​ര്‍ മേ​ഖ​ലാ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റേ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സ​ന്തോ​ഷ്, ബി​ജു മ​ട​ത്തി​മ്യാ​ലി​ല്‍, ഗി​രീ​ഷ്. ബാ​ബു, ജോ​ബി​ന്‍ ബാ​ബു, സ​ന്തോ​ഷ് ചൈ​ത​ന്യ, ഗൗ​തം, ര​മേ​ശ്, ശ്രു​തി രാ​ജ്, ട്രീ​സ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.