വ്യാ​പാ​രി​ക​ളു​ടെ ആ​റു​മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ഹ​ക്കീം കു​ന്നി​ൽ
Wednesday, June 3, 2020 12:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ആ​റുമാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്ക​ണ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ ഗ്യാ​ര​ണ്ടി​യി​ല്ലാ​ത്ത ഒ​രു കൊ​ല്ല​ത്തെ മോറ​ട്ടോ​റി​യം അ​ട​ങ്ങി​യ ലോ​ണു​ക​ൾ അ​നു​വ​ദി​ക്കു​ക , ജി​എ​സ്ടി മു​ത​ലാ​യ എ​ല്ലാ നി​കു​തി​ക​ളും ആ​റു​മാ​സ​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കു​ക, ഇ​ൻ​കം ടാ​ക്സ് റി​ട്ടേ​ൺ മു​ത​ലാ​യ റി​ട്ടേ​ണു​ക​ൾ ആ​റു മാ​സ​ത്തേ​ക്ക് നീ​ട്ടി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്കു​ഞ്ഞി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​പി. മോ​ഹ​ൻ, ഇ​സ്മ​യി​ൽ ചി​ത്താ​രി, ഇം​തി​യാ​സ് പ​ള്ളി​പ്പു​ഴ, ഷി​ഹാ​ബ് കാ​ർ​ഗി​ൽ, സി. ​വി​ജ​യ​ൻ, അ​ഷ്ക​ർ, റാ​ഷി​ദ്, പി. ​അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ സ്വാ​ഗ​ത​വും കെ. ​മു​ഹാ​ജി​ർ ന​ന്ദി​യും പ​റ​ഞ്ഞു.