പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​മേ​ശ​ക​ള്‍ ന​ല്‍​കി
Monday, June 1, 2020 12:32 AM IST
ബ​ദി​യ​ടു​ക്ക: വി​ദ്യാ​ഭ്യാ​സ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​മേ​ശ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ശ്യാം​പ്ര​സാ​ദ് മാ​ന്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. കൃ​ഷ്ണ​ഭ​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശാ​ന്ത, ഡി. ​ശ​ങ്ക​ര, ബാല​കൃ​ഷ്ണ ഷെ​ട്ടി, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​ബ്ര​ഹ്മ​ണ്യ ഭ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.