സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ കോ​ഴി​ഫാ​മു​ക​ള്‍ തു​ട​ങ്ങാം
Wednesday, May 27, 2020 12:04 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി പ്ര​കാ​രം ഇ​റ​ച്ചി​ക്കോ​ഴി​ വ​ള​ര്‍​ത്ത​ല്‍ ഫാ​മു​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ തു​ട​ങ്ങാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. തൊ​ഴി​ലാ​ളി ക​ര്‍​ഷ​ക സാ​മൂ​ഹ്യ​സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഫാം ​ഉ​ള്ള ക​ര്‍​ഷ​ക​ര്‍​ക്കാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന.
പു​തു​താ​യി ഫാം ​പ​ണി​യാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​രെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് പ​രി​ഗ​ണി​ക്കു​ക. ഫാ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന മു​റ​യ്ക്ക് കേ​ര​ള ചി​ക്ക​ന്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ ജി​ല്ല​യി​ല്‍ ഓ​ഗ​സ്റ്റോ​ടെ ആ​രം​ഭി​ക്കും.
ഒ​റ്റ​ത്ത​വ​ണ കോ​ഴി​ക്കു​ഞ്ഞി​ന് 130 രൂ​പ വി​ത്ത് ധ​ന​മാ​യി അ​ട​ച്ചു പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​വു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് കോ​ഴി​ക്കു​ഞ്ഞ്, തീ​റ്റ, മ​രു​ന്ന് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. വ​ള​ര്‍​ച്ച​യെ​ത്തി​യ കോ​ഴി​ക​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രി​ച്ചെ​ടു​ത്തു ഫീ​ഡ് ക​ണ്‍​വേ​ര്‍​ഷ​ന്‍ റേ​ഷ്യോ അ​നു​സ​രി​ച്ചു കി​ലോ ഗ്രാ​മി​ന് എ​ട്ട് രൂ​പ മു​ത​ല്‍ 11 രൂ​പ വ​രെ വ​ള​ര്‍​ത്തു​കൂ​ലി ന​ല്‍​കും. പ​ദ്ധ​തി​യി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ര്‍ പി​ന്മാ​റു​മ്പോ​ള്‍ വി​ത്ത് ധ​ന​മാ​യി അ​ട​ച്ച തു​ക തി​രി​ച്ചു​ല​ഭി​ക്കും. വി​ത്ത് ധ​ന​ത്തി​നാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി വാ​യ്പ​യും പ​ഞ്ചാ​യ​ത്ത് വ​ഴി വാ​യ്പ സ​ബ്സി​ഡി​യും ന​ല്‍​കി​ക്കൊ​ണ്ടു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഫാം ​നി​ര്‍​മാ​ണ​ത്തി​നു​ള്ള സ​ഹാ​യ​വും പ​ദ്ധ​തി വ്യ​വ​സ്ഥ​ക​ള്‍​ക്ക​നു​സ​രി​ച്ചു ന​ല്‍​കാ​നു​മു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കും. പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ബ്ര​ഹ്മ​ഗി​രി വെ​ബ്‌​സൈ​റ്റി​ലൂ​ടെ www.brahmagiri.org ഓ​ണ്‍​ലൈ​നാ​യും പ​ഞ്ചാ​യ​ത്ത് വ​ഴി നേ​രി​ട്ടും അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. ഫോ​ൺ: 9656493111, 6282682280.