ചാ​ണോ​ക്കു​ണ്ട് പാ​ലം അ​പ്രോ​ച്ച് റോ​ഡ് ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം
Wednesday, May 20, 2020 12:31 AM IST
ത​ടി​ക്ക​ട​വ്: പു​ന​ര്‍​നി​ര്‍​മി​ച്ച ചാ​ണോ​ക്കു​ണ്ട് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം എ​ത്ര​യും​വേ​ഗം പൂ​ര്‍​ത്തീ​ക​രി​ച്ച് കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം നേ​താ​ക്ക​ള്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​നി​രു​വ​ശ​വു​ള്ള ഏ​താ​നും മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി ല​ഭ്യ​മാ​യ വീ​തി​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ടൗ​ണി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള സ്ഥ​ലം സ​ര്‍​വേ ന​ട​ത്തി ക​ണ്ടെ​ത്തു​മെ​ന്നും അ​പ്രോ​ച്ച് റോ​ഡ് പാ​ല​ത്തി​ന്‍റെ വാ​ട്ട​ര്‍ ലെ​വ​ല്‍ ക​ണ​ക്കാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്നും റോ​ഡി​ന് ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ച് പ​ര​മാ​വ​ധി വീ​തി ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ നേ​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ര​തീ​ഷ്ച​ന്ദ്ര, അ​സി. എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ ക​മ​ലാ​ക്‌​ഷ​ന്‍, അ​സി. എ​ന്‍​ജി​നി​യ​ര്‍ ഭ​ര​ത​ന്‍, ഓ​വ​ര്‍​സി​യ​ര്‍ ആ​ല്‍​ബ​ര്‍​ട്ട് എ​ന്നി​വ​രെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, പ​ഞ്ചാ​യ​ത്തം​ഗം പി.​ജെ. മാ​ത്യു, ഡി​സി​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ഡി. സാ​ബൂ​സ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​വി. ശി​വ​ദാ​സ​ന്‍, ജോ​സ് ഏ​ത്ത​ക്കാ​ട്ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ പാ​ട്ട​ത്തി​ല്‍, സ​ജി കി​ടാ​ര​ത്തി​ല്‍, ലാ​ലി​ച്ച​ന്‍, വ​ക്ക​ച്ച​ന്‍ കു​ഴി​മ​റ്റം, ജോ​ഷി പൂ​ങ്കു​ടി, സ​ണ്ണി പു​ല്ലു​വേ​ലി, ബി​ജു കു​ര്യ​ന്‍ ജ​ന​കീ​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്. മു​നീ​ര്‍, ആ​ഷി​ഖ്, സി.​എം.​അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.