കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Tuesday, April 7, 2020 12:23 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു വേ​ണ്ടി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200 ഓ​ളം കി​ട​ക്ക​ക​ളും ഐ​സി​യു​വി​ല്‍ പ​ത്ത് കി​ട​ക്ക​ക​ളു​മാ​ണ് ഇ​വി​ടെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 100 കി​ട​ക്ക​ക​ളും ഐ​സി​യു​വി​ല്‍ 10 കി​ട​ക്ക​ക​ളും കൂ​ടി താ​മ​സി​യാ​തെ സ​ജ്ജ​മാ​ക്കും.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​സ്. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 27 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​വും എ​ത്തി. 13 ഡോ​ക്ട​ര്‍​മാ​ര്‍, പ​ത്ത് സ്റ്റാ​ഫ് ന​ഴ്സ്, നാ​ല് അ​സി. ന​ഴ്സു​മാ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്യും. ര​ണ്ടാ​ഴ്ച​യോ​ളം ഇ​വ​ര്‍ ജി​ല്ല​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കും.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ള്‍ തൃ​പ്തി​ക​ര​മാ​ണെ​ന്നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ള്‍​ക്കു​ള്ള വാ​ര്‍​ഡാ​ണ് ആ​ദ്യം ആ​രം​ഭി​ക്കു​ക​യെ​ന്നും ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.