കെ​പി​എ​സ്ടി​എ മാ​സ്ക് ന​ൽ​കി
Friday, March 27, 2020 11:45 PM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ്-19 രോ​ഗം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലി​നാ​യു​ള്ള മാ​സ്ക് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ജി​ല്ലാ ക​മ്മി​റ്റി ന​ർ​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി. ര​ണ്ടു ല​യ​റു​ക​ളു​ള്ള 200 മാ​സ്ക് കെ​പി​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. വ​ർ​ഗീ​സ് ഡോ. ​ജെ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ന് കൈ​മാ​റി. ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​ടി. റോ​യി, എം.​എ. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വൃ​ദ്ധ​സ​ദ​നത്തിലെ
അന്തേവാസികൾ
ഹാ​ൻ​ഡ് വാ​ഷ്
നി​ർ​മി​ച്ചു​ന​ൽ​കി

അ​ഴീ​ക്കോ​ട്: കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ല​ക്ഷ്യ​മാ​ക്കി ക​ണ്ണൂ​ർ ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അന്തേവാസികൾ ഹാ​ൻ​ഡ് വാ​ഷ് ത​യാ​റാ​ക്കി വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കി. ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി. ​മോ​ഹ​ന​ൻ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷി​ന് ഹാ​ൻ​ഡ് വാ​ഷു​ക​ൾ കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പ​വി​ത്ര​ൻ തൈ​ക്ക​ണ്ടി, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഇ.​കെ. പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും നി​ർ​മാ​ണ പ​രി​ശീ​ല​ന​വും പൂ​ർ​ണ​മാ​യും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും സൗ​ജ​ന്യ​മാ​യാ​ണ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തെ​ന്നും സൂ​പ്ര​ണ്ട് ബി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞു. സെ​ക്ക​ൻ​ഡ് ഇ​ന്നിം​ഗ് ഹോം ​എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​ത്തെ മോ​ഡ​ൽ ഗ​വ. വൃ​ദ്ധ​സ​ദ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ൽ 65 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്.