പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി നാ​ട്ടി​ൽ ക​റ​ങ്ങി​ന​ട​ന്ന​ത് നാ​ലു​ദി​വ​സം
Tuesday, March 24, 2020 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് ബാ​ധി​ത​നാ​യ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യാ​യ 25കാ​ര​ൻ നാ​ട്ടി​ൽ സ്വൈ​ര​വി​ഹാ​രം ന​ട​ത്തി​യ​ത് നാ​ലു​ദി​വ​സം. ദു​ബാ​യി​ൽ നി​ന്ന് 16നാ​ണ് ഇ​യാ​ൾ ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന​ത്. അ​വി​ടെ ഒ​രുദി​വ​സം ത​ങ്ങി.
17ന് ​പു​ല​ർ​ച്ചെ വി​മാ​ന​ത്തി​ൽ ഗോ​വ​യി​ലെ​ത്തി. ഗോ​വ​യി​ൽ നി​ന്ന് പി​റ്റേ​ന്ന് മം​ഗ​ള എ​ക്സ്പ്ര​സി​ൽ പു​ല​ർ​ച്ചെ 3.30ന് ​കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി. കാ​ഞ്ഞ​ങ്ങാ​ടു നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലെ​ത്തി. വീ​ട്ടി​ലെ​ത്തു​ന്പോ​ൾ നേ​രി​യ പ​നി​യു​ണ്ടാ​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ക്കാ​തെ വീ​ട്ടു​കാ​രും കൂ​ട്ടു​കാ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി.
ഒ​രുദി​വ​സം ത​ല​മു​ടി വെ​ട്ടാ​നും മ​റ്റൊ​രു ദി​വ​സം താ​ടി ഡ്ര​സ് ചെ​യ്യാ​നു​മാ​യി ര​ണ്ടു ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ പോ​യി. ബേ​ക്ക​ൽ കോ​ട്ട​യ്ക്കും പ​ള്ളി​ക്ക​ര ഹൈ​സ്കൂ​ളി​നും സ​മീ​പ​ത്തു​ള്ള ര​ണ്ട് ഫാ​സ്റ്റ്ഫു​ഡ് ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചു. കൂ​ടാ​തെ അ​ച്ഛ​നെ സ​ഹാ​യി​ക്കാ​ൻ പൂ​ച്ച​ക്കാ​ട്ടെ ഒ​രു ക​ട​യി​ലും സ​ഹാ​യി​യാ​യിനി​ന്നു. യു​വാ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ള്ളി​ക്ക​ര​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ഉ​ദു​മ​യി​ലെ​യും 600ൽ​പ​രം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്.