മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ സം​ഘ​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി
Monday, March 23, 2020 1:21 AM IST
ചെ​റു​വ​ത്തൂ​ർ: മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ 40 അം​ഗ സം​ഘ​ത്തെ വ​ലി​യ​പ​റ​മ്പി​ൽ നി​രീ​ക്ഷ​ണ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നാ​യി മും​ബൈ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ത്തി​യ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ ചെ​റു​വ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ​ത്. ചെ​റു​വ​ത്തൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ച​ന്തേ​ര എ​സ്ഐ കെ.​പി. ഉ​ണി​കൃ​ഷ്‍​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​യി​രു​ന്നു ട്രെ​യി​നി​ൽ നാ​ട്ടി​ലെ​ത്തി​യ​ത്. കൊ​റോ​ണ വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ ക്യാ​മ്പി​ലേ​ക്ക് ഇ​വ​രെ മാ​റ്റി. പ​ട​ന്ന​ക്ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ക്യാ​മ്പി​ൽ 14 ദി​വ​സം പാ​ർ​പ്പി​ക്കും.