സെ​ന്‍​സ​സി​നോ​ട് സ​ഹ​ക​രി​ക്ക​ണം; വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടി​ല്ല-ശൈ​ലേ​ന്ദ്ര അ​ക്കാ​യി
Saturday, February 29, 2020 1:25 AM IST
കാ​സ​ർ​ഗോ​ഡ്: ഭാ​ര​ത സെ​ന്‍​സ​സി​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സെ​ന്‍​സ​സി​ലൂ​ടെ ശേ​ഖ​രി​ച്ച വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടി​ല്ലെ​ന്നും സെ​ന്‍​സ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ശൈ​ലേ​ന്ദ്ര അ​ക്കാ​യി പ​റ​ഞ്ഞു. ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും റ​ഗു​ല​ര്‍ അ​സി​സ്റ്റ​ന്‍റു​മാ​ര്‍​ക്കു​മാ​യി ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​ന്‍​സ​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ബൈ​ല്‍ ആ​പ്പ് ഉ​പ​യോ​ഗി​ക്കും. കൂ​ടാ​തെ സെ​ന്‍​സ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കാ​നാ​യി വെ​ബ് പോ​ര്‍​ട്ട​ലും ഉ​പ​യോ​ഗി​ക്കും. അ​തി​നാ​ല്‍ ഭാ​ര​ത​ത്തി​ലെ സെ​ന്‍​സ​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സ് എ​ന്ന വി​ശേ​ഷ​ണ​മാ​ണ് സെ​ന്‍​സ​സ് 2021 നു ​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍​സ​സി​നു വേ​ണ്ടി ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ തി​ക​ച്ചും ര​ഹ​സ്യാ​ത്മ​ക​മാ​യി​രി​ക്കും. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന എ​ന്യു​മ​റേ​റ്റ​ര്‍​മാ​ര്‍​ക്കും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍​ക്കും ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും സെ​ന്‍​സ​സി​നോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും സെ​ന്‍​സ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു. സെ​ന്‍​സ​സി​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സെ​ന്‍​സ​സ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം മേ​യ് ഒ​ന്നി​ന് ആ​രം​ഭി​ച്ച് 30 ന് ​പൂ​ര്‍​ത്തി​യാ​കും. വീ​ട് പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​ക്ക​ലു​മാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സാ​മൂ​ഹ്യ​നി​ല​വാ​രം അ​ള​ക്കു​ന്ന 31 ചോ​ദ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഒ​ന്നാം​ഘ​ട്ട സെ​ന്‍​സ​സി​ലു​ള്ള​ത്. ഈ ​ചോ​ദ്യ​ങ്ങ​ള്‍ ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക. 2021 ഫെ​ബ്രു​വ​രി ഒ​മ്പ​ത് മു​ത​ല്‍ 28 വ​രെ​യാ​ണ് ര​ണ്ടാം​ഘ​ട്ടം. മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ റി​വി​ഷ​ണ​ല്‍ റൗ​ണ്ടി​നു​ള്ള സ​മ​യ​മാ​ണ്. 2021 ഡി​സം​ബ​ര്‍ 31 ന​കം സെ​ന്‍​സ​സ് റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.
സെ​ന്‍​സ​സി​ല്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്കാ​യി പ​ഴ​യ മാ​തൃ​ക​യി​ല്‍ പേ​പ്പ​റി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണ​വും ഉ​ണ്ടാ​കും. എ​ങ്കി​ലും പ​ര​മാ​വ​ധി വി​വ​ര​ശേ​ഖ​ര​ണം മൊ​ബൈ​ലി​ല്‍ ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് എ​ന്യൂ​മ​നേ​റ്റ​ര്‍​മാ​ര്‍​ക്കു​ള്ള നി​ർ​ദേ​ശം. ഇ​തി​നു പു​റ​മെ ഒ​ടി​പി വ​ഴി ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള രീ​തി​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. 650 മു​ത​ല്‍ 800 വ​രെ കു​ടും​ബ​ങ്ങ​ള്‍ എ​ന്ന രീ​തി​യി​ലാ​ണ് ഓ​രോ എ​ന്യൂ​മ​നേ​റ്റ​ര്‍​മാ​ര്‍​ക്കും എ​നുമറേ​ഷ​ന്‍ ബ്ലോ​ക്ക് നി​ശ്ച​യി​ക്കു​ന്ന​ത്. വി​വ​ര​ശേ​ഖ​ര​ണം കൃ​ത്യ​മാ​യി ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ എ​നു‌‌‌‌മ​നേ​റ്റ​ര്‍​മാ​ര്‍​ക്കു​ള്ള പ്ര​തി​ഫ​ല​ത്തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തു​മെ​ന്നും സെ​ന്‍​സ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു, എ​ഡി​എം എ​ന്‍.​ദേ​വി​ദാ​സ്, ഡി​ഡി​ഇ കെ.​വി. പു​ഷ്പ, ഡി​ഡി​പി ര​ജി​കു​മാ​ര്‍ ആ​ര്‍​ഡി​ഒ കെ.​ര​വി​കു​മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, മു​നിസി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, സെ​ന്‍​സ​സ് ക്ലര്‍​ക്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.