വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും സ്‌​കൂ​ട്ട​റും തീ​വ​ച്ച്‌ ന​ശി​പ്പി​ച്ചു
Thursday, February 27, 2020 1:23 AM IST
മ​ഞ്ചേ​ശ്വ​രം: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും സ്‌​കൂ​ട്ട​റും തീ​വ​ച്ചു ന​ശി​പ്പി​ച്ചു.
മ​ഞ്ചേ​ശ്വ​രം മൊ​റ​ത്ത​ണ​യി​ലെ അ​ബു​സാ​ലി​യു​ടെ ബൈ​ക്കും ബ​ന്ധു​വാ​യ മ​ഹ​റൂ​ഫി​ന്‍റെ സ്‌​കൂ​ട്ട​റു​മാ​ണ് അ​ജ്ഞാ​ത​ര്‍ തീ​വ​ച്ചു ന​ശി​പ്പി​ച്ച​ത്. പി​ന്നി​ല്‍ ക​ഞ്ചാ​വ് സം​ഘ​മാ​ണെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ടു വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്നുനോ​ക്കി​യ​പ്പോ​ഴാ​ണ് ബൈ​ക്കും സ്‌​കൂ​ട്ട​റും ക​ത്തു​ന്ന​ത്ക്ക​ണ്ട​ത്.
ഒ​ന്ന​ര​മാ​സം മു​ന്പ് ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ ഒ​രാ​ളെ അ​ബു​സാ​ലി പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചി​രു​ന്നു.
ഈ ​സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ളി​ല്‍ നി​ന്ന് അ​ബു​സാ​ലി​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു.