ദേ​ശീ​യ​പാ​ത​യി​ൽ മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ചു ത​ക​ർ​ന്നു
Sunday, February 23, 2020 12:17 AM IST
ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ മ​ട്ട​ലാ​യി ഇ​റ​ക്ക​ത്തി​ൽ സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന മി​നി​ലോ​റി കൂ​റ്റ​ൻ കാ​റ്റാ​ടി മ​ര​ത്തി​ലി​ടി​ച്ചു ത​ക​ർ​ന്നു. നീ​ലേ​ശ്വ​രം ഭാ​ഗ​ത്തു നി​ന്ന് ലോ​ഡു​മാ​യി വ​ന്ന ലോ​റി ഗ​വ. ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ന് മു​ന്നി​ലെ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.