മു​ഴു​വ​ൻ കൊ​ല​പാ​ത​കി​ക​ൾ​ക്കും കൈ​യാ​മം വ​യ്ക്കും വ​രെ നി​യ​മപോ​രാ​ട്ടം തു​ട​രും: ടി. ​സി​ദ്ദി​ഖ്
Monday, February 17, 2020 1:19 AM IST
ക​ല്യോ​ട്ട്: കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌​ലാ​ലി​ന്‍റെ​യും ഘാ​ത​ക​രാ​യ മു​ഴു​വ​ൻ സി​പി​എം ക്രി​മി​ന​ലു​ക​ൾ​ക്കും വി​ല​ങ്ങു​വ​യ്ക്കും​വ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ശ്ര​മ​മു​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്. കൃ​പേ​ഷ്-​ശ​ര​ത്‌​ലാ​ൽ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ ക​മ്മി​റ്റി ക​ല്യോ​ട്ട് സം​ഘ​ടി​പ്പി​ച്ച ദീ​പ​പ്ര​ജ്വ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്രി​മി​ന​ലു​ക​ളെ സ​ർ​ക്കാ​ർ കോ​ടി​ക​ൾ മു​ട​ക്കി ര​ക്ഷി​ച്ചാ​ലും കു​റ്റ​വാ​ളി​ക​ൾ എ​ത്ര കോ​ടീ​ശ്വ​ര​ന്മാ​രാ​യാ​ലും ക​ല്യോ​ട്ട് അ​ങ്ങാ​ടി​യി​ലൂ​ടെ വി​ല​ങ്ങ​ണി​യി​ച്ചു ന​ട​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം മ​ൺ​ചി​രാ​തി​ൽ ദീ​പ​പ്ര​ജ്വ​ല​നം ന​ട​ത്തി.
പ്ര​തീ​കാ​ത്മ​ക​മാ​യി നി​ർ​മി​ച്ച കൃ​പേ​ഷ്-​ശ​ര​ത്‌​ലാ​ൽ ചി​ത്ര​ങ്ങ​ളി​ലാ​ണ് ദീ​പം തെ​ളി​ച്ച​ത്. ജി​ല്ലാ ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് പ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സി. ​ബാ​ല​കൃ​ഷ്ണ​ൻ, ധ​ന്യ സു​രേ​ഷ്, ടി. ​രാ​മ​കൃ​ഷ്ണ​ൻ, സാ​ജി​ദ് മൗ​വ്വ​ൽ, വി.​വി. നി​ഷാ​ന്ത്, എം.​കെ. ബാ​ബു​രാ​ജ്, ബി.​പി. പ്ര​ദീ​പ്കു​മാ​ർ, സി.​കെ. അ​ര​വി​ന്ദ​ൻ, സി​ന്ധു പ​ത്മ​നാ​ഭ​ൻ, പി. ​ശ്രീ​ക​ല, നി​കി​ത ക​രി​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.