കാ​യി​ക​കു​തി​പ്പി​ന് ഒ​രു​ങ്ങി കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്
Monday, February 17, 2020 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യു​ടെ കാ​യി​ക​ഭൂ​പ​ട​ത്തി​ല്‍ ചേ​ര്‍​ത്തു​വ​യ്ക്കാ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ ത​യാ​റാ​കു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഫു​ട്ബാ​ള്‍, ഷ​ട്ടി​ല്‍, വോ​ളി​ബോ​ള്‍, ക്രി​ക്ക​റ്റ്, ക​ബ​ഡി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു മ​ത്സ​ര വി​ജ​യി​ക​ളെ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍​ക്ക് പ​ങ്കെ​ടു​പ്പി​ക്കും. ബ്ലോ​ക്ക് ത​ല​ത്തി​ലെ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. 15 വ​യ​സ് മു​ത​ലു​ള്ള കാ​യി​ക​പ്ര​തി​ഭ​ക​ള്‍​ക്കാ​ണ് പ​രി​ശീ​ലി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങു​ക.

ക​ളി​ക്ക​ള​ങ്ങ​ളു​ടെ സ്ഥ​ല​പ​രി​മി​തി​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​വും നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. സ്‌​കൂ​ള്‍-​കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍​ക്ക് പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​കും ബ്ലോ​ക്കി​ന്‍റെ പ​ദ്ധ​തി​യെ​ന്നും ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ലെ കാ​യി​ക​മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വാ​കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി പ​റ​ഞ്ഞു.

ചെ​ർ​ക്ക​പ്പാ​റ​യി​ല്‍ ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യം ഒ​രു​ങ്ങു​ന്നു
ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ള്‍ കാ​യി​ക​രം​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​യി​ക​കു​തി​പ്പി​ന് ഊ​ര്‍​ജം പ​ക​രാ​ന്‍ പ​ള്ളി​ക്ക​ര ചെ​ര്‍​ക്ക​പ്പാ​റ​യി​ല്‍ ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യം ഒ​രു​ങ്ങു​ന്നു. 40 ല​ക്ഷം രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ആ​റ് ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തും വ​ക​യി​രു​ത്തി സം​യു​ക്ത​മാ​യി നി​ര്‍​മി​ച്ച സ്റ്റേ​ഡി​യം പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ ഒ​രു​ങ്ങു​ക​യാ​ണ്.

കേ​ര​ളോ​ത്സ​വ​ത്തി​ന്‍റേ​യും മ​റ്റു കാ​യി​ക​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സ്ഥ​ല പ​രി​മി​തി​ക​ള്‍ മ​റി​ക​ട​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണ് ഈ ​സ്റ്റേ​ഡി​യം. ര​ണ്ട് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് പൂ​ര്‍​ത്തി​യാ​കു​ന്ന ക​ളി​ക്ക​ള​വും ഗാ​ല​റി​യും അ​ട​ങ്ങി​യ സ്റ്റേ​ഡി​യം അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ്. 700 പേ​ര്‍​ക്ക് ഒ​രേ​സ​മ​യം മ​ത്സ​രം ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഗാ​ല​റി പ​ണി​ക്ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഫു​ട്ബോ​ള്‍, വോ​ളി​ബോ​ള്‍, അ​ത്‌​ല​റ്റി​ക്, ക​ബ​ഡി തു​ട​ങ്ങി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19, 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ഡി​യം പ​ണി​ക്ക​ഴി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​രം പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ന​ട​ക്കും.