കാ​ഞ്ഞ​ങ്ങാ​ടിന്‍റെ വി​ക​സ​നം കു​പ്ര​ചാ​ര​ണം​കൊ​ണ്ടു മൂ​ടിവ​യ്ക്കാ​നാ​വി​ല്ലെന്ന്
Sunday, January 26, 2020 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷം കൊ​ണ്ടു ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യ വി​ക​സ​നം കു​പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു മൂ​ടി​വ​യ്ക്കാ​നാ​കി​ല്ലെ​ന്നു ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ലൈ​ഫ് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​തി​നു​ള്ള ബ​ഹു​മ​തി കാ​ഞ്ഞ​ങ്ങാ​ടി​നാ​ണ്.
1050 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 916 പേ​ർ​ക്കും വീ​ട് അ​നു​വ​ദി​ച്ചു പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് ക​ഴി​ഞ്ഞു. ഇ​തു​കൂ​ടാ​തെ 273 വീ​ടു​ക​ളി​ൽ ക​ക്കൂ​സ് അ​നു​വ​ദി​ച്ച​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ സ്വ​ച്ഛ​താ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​ത്. ആ​ലാ​മി​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യാ​കാ​ത്ത​ത് ന​ഗ​ര​സ​ഭ​യ്ക്ക് വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം. ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യ​താ​ണ് മു​റി​ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​ന് ത​ട​സ​മാ​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ സ്ഥ​ല​വും വീ​ടു​മി​ല്ലാ​ത്ത​വ​ർ​ക്ക് ഫ്ലാ​റ്റ് സ​മു​ച്ച​യം പ​ണി​യു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ചെ​മ്മ​ട്ടം​വ​യ​ലി​ൽ ഒ​രേ​ക്ക​ർ ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട​താ​യും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.