ബ​ന്ത​ടു​ക്ക-​ബ​ളാം​തോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Friday, January 24, 2020 1:13 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി പ​ഞ്ച​യാ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബ​ന്ത​ടു​ക്ക-​വീ​ട്ടി​യാ​ടി-​ചാ​മു​ണ്ഡി​ക്കു​ന്ന്-​ബ​ളാം​തോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി ഭ​ര​ണാ​നു​മ​തി ന​ൽ​കി. 4.98 കോ​ടി രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​യ്ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്.
ബ​ന്ത​ടു​ക്ക​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് ബ​ളാം​തോ​ട് ജം​ഗ്ഷ​ൻ വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന 9.2 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള​ള റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ മേ​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൊ​തു​ജ​ന​ങ്ങ​ൾ വ​ള​രെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.
മേ​ൽ​റോ​ഡി​ന്‍റെ 4.7 കി​ലോ​മീ​റ്റ​ർ മു​ത​ൽ ബ​ളാം​തോ​ട് ജം​ഗ്ഷ​ൻ വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന 4.5 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ബി​എം ആ​ൻ​ഡ് ബി​സി പോ​ലു​ള​ള ഘ​ട​നാ​പ​ര​മാ​യ പാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള​ള​ത്. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​ക​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യി​ട്ടു​ള​ള ഈ ​പ​ദ്ധ​തി​യി​ൽ സ്ലാ​ബ് ക​ൾ​വ​ർ​ട്ട്, കോ​ണ്‍​ക്രീ​റ്റ് നി​ർ​മി​ത ജ​ല​നി​ർ​ഗ​മ​ന സം​വി​ധാ​നം, സൈ​ൻ​ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്നു​ണ്ട്.
330 മി​ല്ലി​മീ​റ്റ​ർ ഘ​ന​വും 5.5 മീ​റ്റ​ർ കാ​രേ​ജ് വീ​തി​യു​ള​ള ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ ഈ ​പ്ര​ദേ​ശ​ത്തി​ലെ സാ​മൂ​ഹി​ക-​വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​ന് ഇ​തു വ​ള​രെ അ​ധി​കം സ​ഹാ​യ​ക​ര​മാ​കും. കൂ​ടാ​തെ ആ​കെ​യു​ള​ള 4.5 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ഷ്രെ​ഡ​ഡ് പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് ടാ​ർ ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള​ള​ത്. ബി​റ്റു​മി​ന​സ് മി​ശ്രി​ത​ത്തോ​ടൊ​പ്പം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും ചേ​ർ​ത്ത് റോ​ഡ് നി​ർ​മി​ക്കു​ന്ന രീ​തി​യാ​ണി​ത്. 'പ്ലാ​സ്റ്റി​ക് റോ​ഡ് നി​ർ​മാ​ണം ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും ഗു​ണ​ക​ര​വു​മാ​ണ്.
ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​നാ​യ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി.​രാ​ജ​മോ​ഹ​ൻ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.