ജി​ല്ല​യി​ലെ പാ​ത​യോ​ര​ങ്ങ​ൾ 25 ന് ക്ലീനാകും
Saturday, January 18, 2020 1:25 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ദേ​ശീ​യ-​സം​സ്ഥാ​ന, പി​ഡ​ബ്ല്യു​ഡി പാ​ത​യോ​ര​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കു​മി​ഞ്ഞു​കൂ​ടി​യ​ത് നീ​ക്കം​ചെ​യ്യു​ന്ന​തി​നു റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 25ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ 86.8 കി​ലോ​മീ​റ്റ​ര്‍ ദേ​ശീ​യ​പാ​ത​യി​ലെ​യും 29 കി​ലോ​മീ​റ്റ​ര്‍ കെ​എ​സ്ടി​പി റോ​ഡി​ന്‍റെ​യും 16 കി​ലോ​മീ​റ്റ​ര്‍ സം​സ്ഥാ​ന ഹൈ​വേ​യി​ലെ​യും ഓ​ര​ങ്ങ​ളി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റു​ക​ള്‍, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം വോ​ള​ണ്ടി​യർമാർ, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ക്കും. ദേ​ശീ​യ​പാ​ത​യി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് 110 കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ ത​ന്നെ​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഒ​രാ​ള്‍​ക്ക് 40 രൂ​പ വീ​തം ല​ഘു​ഭ​ക്ഷ​ണ​ത്തി​ന് ശു​ചി​ത്വ മി​ഷ​നി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കും.
പാ​ത​യോ​ര ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​റ്റു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും യോ​ഗം ജ​നു​വ​രി 23ന​കം വി​ളി​ച്ചു​ചേ​ര്‍​ക്കും. പാ​ത​യോ​ര ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കി ഓ​രോ ത​ദ്ദേ​ശ​ഭ​ര​ണ​പ്ര​ദേ​ശ​ത്തും ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് ഫോ​ട്ടോ സ​ഹി​തം അ​ത​ത് ത​ദ്ദേ​ശ​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ര്‍ 27ന​കം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന കൂ​ടി​യാ​ലോ​ച​നാ​യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ഹി​ന സ​ലീം, എ.​എ. ജ​ലീ​ല്‍, കെ.​എ. മു​ഹ​മ്മ​ദ​ലി, പി. ​ദാ​മോ​ദ​ര​ന്‍, ക​ല്ല​ട്ര അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. ജ​സീ​ര്‍, ഹ​രി​ത​കേ​ര​ളം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.