കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ലം ദാ​നം ചെ​യ്ത് ബ​ത്തേ​രി രൂ​പ​ത
Friday, January 17, 2020 1:33 AM IST
ബ​ന്ത​ടു​ക്ക: കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ന് 20 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി ബ​ത്തേ​രി രൂ​പ​ത. ഉ​ദു​മ ര​ജി​സ്ട്രാ​ർ ഒാ​ഫീ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ത്തേ​രി മ​ല​ങ്ക​ര രൂ​പ​ത ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് സ്ഥ​ലം കൈ​മാ​റി.
ബ​ന്ത​ടു​ക്ക ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള കു​ന്പ​ച്ചി​മൂ​ല​യി​ലെ 20 സെ​ന്‍റ് സ്ഥ​ല​മാ​ണ് കൈ​മാ​റി​യ​ത്.
അ​ഞ്ചു​വ​ർ​ഷം മു​ന്പ് പ​ള്ളി​ക്ക​ൽ ദേ​വ​സ്യ ബ​ത്തേ​രി രൂ​പ​ത​യ്ക്ക് പ​ള്ളി പ​ണി​യാ​ൻ സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ത്ത സ്ഥ​ല​മാ​ണ്. എ​ന്നാ​ൽ പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും പ​ള്ളിപ​ണി ന​ട​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​ആ​വ​ശ്യ​ത്തി​നാ​യി സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.