ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സം​ഗ​മം ഇ​ന്ന്
Thursday, January 16, 2020 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്:കാ​സ​ർ​ഗോ​ഡ് സാം​സ്കാ​രി​ക സ​മ​ന്വ​യ (കി​സ)​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട്ട് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ൽ വ​ര​യും പാ​ട്ടും ആ​രം​ഭി​ക്കും. പ്ര​മു​ഖ ചി​ത്ര​കാ​ര​ന്മാ​രും പാ​ട്ടു​കാ​രും പ​ങ്കെ​ടു​ക്കും. 4.30 ന് ​സം​ഗ​മം മു​ൻ എം​പി എം.​ബി.രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഭി​ഭാ​ഷ​ക​യും ആ​ക്റ്റി​വി​സ്റ്റു​മാ​യ ര​ശ്മി​ത രാ​മ​ച​ന്ദ്ര​ൻ, ഷാ​ഹി​ന ന​ഫീ​സ, ക​ഥാ​കൃ​ത്ത് സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം, ജാ​മി​യ മി​ലി​യ യൂ​ണി​വേ​ഴ്സി​റ്റി സ​മ​ര നേ​താ​വ് ഹ​സ​ൻ ഷി​ഹാ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.