മാ​ഹി പാ​ലത്തിൽ ഗ​താ​ഗ​ത നി​രോ​ധനം
Thursday, November 21, 2019 1:36 AM IST
ക​ണ്ണൂ​ർ: ദേ​ശീ​യ പാ​ത 66 ല്‍ ​മാ​ഹി പാ​ല​ത്തി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി​ക്കാ​യി മാ​ഹി പാ​ലം വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം 22, 23 തീ​യ​തി​ക​ളി​ല്‍ രാ​ത്രി ഒ​മ്പ​തു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ നി​രോ​ധി​ച്ചു.
പ്ര​സ്തു​ത റോ​ഡ് വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ത​ല​ശേ​രി​യി​ല്‍​നി​ന്ന് സൈ​താ​ര്‍ പ​ള്ളി-​മാ​ക്കൂ​ട്ടം-​പു​ന്നോ​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ്-​പാ​റാ​ല്‍ വ​ഴിയോ പ​ള്ളൂ​ര്‍-​ചൊ​ക്ലി-​മേ​ക്കു​ന്ന്-​കു​ഞ്ഞി​പ്പ​ള്ളി വ​ഴിയോ കോ​ഴി​ക്കോ​ട് ഭാഗത്തേക്ക് പോ​കേ​ണ്ട​താ​ണ്.
കോ​ഴി​ക്കോ​ടു ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഈ ​റോ​ഡ് വ​ഴി തി​രി​ച്ചും വര​ണം. ക​ണ്ണൂ​രി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ താ​ഴെ ചൊ​വ്വ-​കൂ​ത്തു​പ​റ​മ്പ്-​പാ​നൂ​ര്‍-​മേ​ക്കു​ന്ന്-​കു​ഞ്ഞി​പ്പ​ള്ളി വ​ഴി തി​രി​ച്ചു​വി​ട​ണ​മെ​ന്നും എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.