മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, October 21, 2019 9:40 PM IST
ചെ​റു​വ​ത്തൂ​ർ: രാ​ത്രി​യി​ൽ തോ​ണി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി ചാ​ർ​ളി(52)​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ട​ക്ക​ര തു​റ​മു​ഖ​ത്തി​ന​ടു​ത്ത് കാ​വു​ഞ്ചി​റ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി സ​ഹ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം സി​നി​മ ക​ണ്ട് തി​രി​ച്ചെ​ത്തി കാ​വു​ഞ്ചി​റ​യി​ൽ കെ​ട്ടി​യി​ട്ട ഒ​ഴു​ക്കു​വ​ല തോ​ണി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ ചാ​ർ​ളി​യെ പു​ല​ർ​ച്ചെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ ക​ര​യി​ലും ചാ​ർ​ളി തോ​ണി​യി​ലു​മാ​ണ് കി​ട​ന്ന​ത്. കാ​വു​ഞ്ചി​റ​യി​ലെ അ​മ്പു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തേ​ജ​സ് എ​ന്ന ഒ​തോ​ണി​യി​ലാ​ണ് ഇ​യാ​ൾ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​ത്. ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​രേ​ഷ് ബാ​ബു ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.