ക​ന്ന​ഡ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം: ര​വീ​ന്ദ്ര​നാ​ഥി​ന് ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ക​ത്ത്
Sunday, October 13, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ക​ന്ന​ഡ മീ​ഡി​യം ക്ലാ​സു​ക​ളി​ൽ മ​ല​യാ​ളി​ക​ളാ​യ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നെ​തി​രേ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​ന് ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​സ്. സു​രേ​ഷ് കു​മാ​റി​ന്‍റെ ക​ത്ത്.
ഉ​ദു​മ, ബേ​ക്ക​ൽ ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ക​ന്ന​ഡ മീ​ഡി​യം ക്ലാ​സു​ക​ളി​ൽ മ​ല​യാ​ളി​ക​ളാ​യ അ​ധ്യാ​പ​ക​രെ പി​എ​സ്‌​സി മു​ഖേ​ന നി​യ​മി​ച്ച​തി​നെ​തി​രേ ക​ന്ന​ഡ ഭാ​ഷാ സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.
ക​ന്ന​ഡ ഭാ​ഷ അ​റി​യാ​ത്ത​വ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പി​എ​സ്‌​സി​യു​ടെ തീ​രു​മാ​നം ജി​ല്ല​യി​ലെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​രാ​ശ​യും അ​പ​ക​ർ​ഷ​താ​ബോ​ധ​വും സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​താ​യി ക​ത്തി​ൽ പ​റ​യു​ന്നു.
ഭാ​ഷ അ​റി​യാ​ത്ത അ​ധ്യാ​പ​ക​ർ പ​ഠി​പ്പി​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് പ്ര​യാ​സം നേ​രി​ടു​ന്നു.
ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സാം​സ്കാ​രി​ക സ്വ​ത്വ​വും വി​കാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ക​ത്തി​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു.
അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എ​ബി​വി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ് കൊ​ട്ടോ​ടി പ​റ​ഞ്ഞു.